Flash News

നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ മരണത്തിനിടയാക്കിയ വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നുള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

January 20, 2017

govingമുംബൈ: നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ മരണത്തിനിടയാക്കിയ വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നുള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് നല്‍കിയ ബാലിസ്റ്റിക് റിപ്പോര്‍ട്ട് സി.ബി.ഐ ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ചു.

കല്‍ബുര്‍ഗി കൊല്ലപ്പെട്ടതോടെ ബാലിസ്റ്റിക് പരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് ലാബും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുംബൈയിലെ ഫോറന്‍സിക് ലാബ് ഇത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്കോട്ട്‌ലന്റ് യാര്‍ഡ് പൊലീസിന്‍െറ സഹായം തേടിയതായി കേസന്വേഷണം നിരീക്ഷിക്കുന്ന ഹൈകോടതിയെ സി.ബി.ഐ അറിയിച്ചു. എന്നാല്‍, ഫോറന്‍സിക് വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലെന്ന് പറഞ്ഞ് സ്കോട്ട്‌ലന്റ് യാര്‍ഡ് പരിശോധന നടത്തിയില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. സ്കോട്ട്‌ലന്റ് യാര്‍ഡിന്‍െറ റിപ്പോര്‍ട്ടിന് പകരമായാണ് ഗുജറാത്ത് ഫോറന്‍സിക് ലാബിന്‍െറ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചത്.

പന്‍സാരെക്ക് നേരെ വെടിയുതിര്‍ത്ത രണ്ടുപേരെ തിരിച്ചറിഞ്ഞതായി കോടതിയെ അറിയിച്ച മഹാരാഷ്ട്ര സി.ഐ.ഡി കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പറഞ്ഞു. ഇരു ഏജന്‍സികളും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ മാര്‍ച്ച് 20 വരെ കോടതി സമയം നല്‍കി.

2009ലെ ഗോവ സ്ഫോടന കേസിലെയും ദാഭോല്‍കര്‍, പന്‍സാരെ കേസുകളിലെയും പിടികിട്ടാപ്പുള്ളികളായ സനാതന്‍ സനസ്ത പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top