Flash News

“ഞാന്‍ പറ്റിച്ചേ…..”; കടുവയെ പറ്റിച്ച താറാവ്

January 21, 2017

BRAVEST-DUCK-2കരയിലെ ഏറ്റവും ശൗര്യമുള്ള മൃഗമാണ് കടുവ. എന്നാല്‍ കടുവയ്ക്കും നാണം കെടേണ്ടി വരുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഓസ്‌ട്രേലിയയിലെ സിംബയോ വന്യജീവി പാര്‍ക്കില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. നീന്താനിറങ്ങിയ കടുവയെ അതേ സമയത്ത് കുളത്തിലെത്തിയ താറാവ് പറ്റിക്കുന്നതാണ് വീഡിയോയിലുള്ളത്.

താന്‍ കുളിക്കുന്ന സമയത്ത് കുളത്തില്‍ മറ്റൊരാള്‍ ഇറങ്ങിയത് ഇഷ്ടപെടാതിരുന്ന കടുവ താറാവിന്റെ പുറകെ പോയി അതിനെ പിടി കൂടാന്‍ ശ്രമിക്കുന്നു. പക്ഷേ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയില്‍ എത്തുമ്പോള്‍ താറാവ് വെള്ളത്തിലേക്കു മുങ്ങും. കടുവ നാലുപാടും നോക്കുകയും വേറെ സ്ഥലത്ത് താറാവ് പൊങ്ങുന്നത് കണ്ട് അങ്ങോട്ടു ചെല്ലും. ഇങ്ങനെ കുറേ തവണ ഈ താറാവ് കടുവയെ പറ്റിക്കുന്നു.

കടുവയുടെയും താറാവിന്റെയും ഈ കളി കാണാന്‍ പാര്‍ക്കിലെത്തിയ ധാരാളം ആളുകള്‍ കൂട്ടം കൂടിയെത്തി. അവരിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലക്ഷക്കണക്കിനു കാഴ്ചക്കാര്‍ ഇതിനോടകം ഇത് കണ്ടു. ലോകത്തിലെ ഏറ്റവും ധീരയായ താറാവെന്നാണ് ഈ താറാവിന് കാഴ്ചക്കാര്‍ നല്‍കിയ പേര്. താന്‍ വെല്ലുവിളിച്ചത് ഒരു വമ്പനെയാണെന്നു താറാവിനറിയില്ലെങ്കിലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം കടുവയെ പറ്റിച്ച ഈ താറാവു തന്നെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top