Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

എം.എല്‍. എയുടെ കാര്‍ മാറ്റിയ എഞ്ചിനീയര്‍ കാല്‍ക്കല്‍ വീണ് മാപ്പിരന്നു

January 21, 2017

bjp-youtubeഅസം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിച്ച് ബിജെപി എംഎല്‍എ. അസമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. റോഡില്‍ വഴി മുടക്കി കിടന്ന ബിജെപി എംഎല്‍എയുടെ വാഹനം എടുത്ത് മാറ്റാന്‍ ഉത്തരവിട്ടതിനാണ് ജൂനിയര്‍ എന്‍ജിനീയറെ കൊണ്ട് കാലു പിടിച്ച് മാപ്പ് പറയിപ്പിച്ചത്. ബിജെപി എംഎല്‍എ ദിംബേശ്വര്‍ ദാസാണ് കോതിയാതോലി ഡെവലപ്പ്‌മെന്റ് ബ്ലോക്ക് ഓഫീസിലെ ജൂനിയര്‍ എഞ്ചിനീയറായ ജയന്ത ദാസിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായിരിക്കുകയാണ്. റോഡില്‍ വഴി മുടക്കി കിടന്നിരുന്ന ബിജെപി എംഎല്‍എയുടെ വാഹനം എടുത്ത് മാറ്റിയതിനാണ് ഉദ്യോഗസ്ഥനെ കൊണ്ട് മാപ്പ് പറയിപ്പിച്ചതെന്ന് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. പരിശോധനയ്ക്കായി ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസില്‍ എത്തിയ എംഎല്‍എയുടെ കാര്‍ വഴി തടസപ്പെടുന്ന രീതിയില്‍ ഇടുകയും വാഹനം എത്രയും വേഗം എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ നടപടി എംഎല്‍എയുടെ അനുയായികള്‍ക്ക് ദഹിച്ചില്ല. അവര്‍ എം.എല്‍.എയെ വിവരം ധരിപ്പിക്കുകയുകയായിരുന്നു. ഷുഭിതനായ ബിജെപി എംഎല്‍എ ഉദ്യോഗസ്ഥനെ ശാസിക്കുന്നതും നിര്‍ബന്ധിച്ച് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top