Flash News

ബി.ജെ.പി. അച്ഛേ ദിന്‍ വാഗ്ദാനം നല്‍കി ജങ്ങളെ കബളിപ്പിച്ചു; നല്‍കിയത് ചൂലും യോഗ പാഠങ്ങളും: അഖിലേഷ് യാദവ്

January 22, 2017

akhilesh4ലക്‌നൗ: രാജ്യത്തെ ജനങ്ങള്‍ക്ക് അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിജെപി, പകരം നല്‍കിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 ലെ തിരഞ്ഞെടുപ്പു സമയത്തു നല്‍കിയ വാഗ്ദാനങ്ങളും അതിലേറെയും പാലിച്ചാണ് തന്റെ പാര്‍ട്ടി ഇത്തവണ വോട്ടു തേടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും അഖിലേഷ് പറഞ്ഞു.

പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനു തൊട്ടു മുന്‍പു മാത്രം കോണ്‍ഗ്രസുമായുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ അഖിലേഷ്, മുഖ്യ എതിരാളികളായ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. നിലവിലെ ധാരണയനുസരിച്ച്, 403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 105 സീറ്റുകളിലും സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കു വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സമാജ്‌വാദി പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍, വീട്ടമ്മമാര്‍ക്കു പ്രഷര്‍ കുക്കര്‍, ഒരു കോടിയിലധികം വരുന്ന സ്ത്രീകള്‍ക്ക് 1,000 രൂപയുടെ പ്രതിമാസ പെന്‍ഷന്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയിലുണ്ട്. അതേസമയം, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ലെന്നു സൂചന നല്‍കി, പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവും സഹോദരന്‍ ശിവ്പാല്‍ യാദവും പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനെത്തിയില്ല. അതേസമയം, ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രികയുടെ പുറംകവര്‍.

ബിജെപിക്കാര്‍ പറയുന്നത് ഒന്നും ചെയ്യുന്നതു മറ്റൊന്നുമാണെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി. ‘സമാജ്‌വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ല. ഞങ്ങള്‍ ജനങ്ങള്‍ക്കു ലാപ്‌ടോപ് വാഗ്ദാനം ചെയ്തു. അതു നല്‍കുകയും ചെയ്തു. രാജ്യം ‘അച്ഛേ ദിന്‍’ കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം മൂന്നായി. ബിജെപിക്കാര്‍ രാജ്യത്തിനു വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ എവിടെപ്പോയി? ജനങ്ങള്‍ക്ക് ആകെ ലഭിച്ചത് സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലുള്ള ചൂലും കുറേ യോഗാ പാഠങ്ങളും മാത്രമാണ്. അച്ഛേ ദിന്‍ മാത്രം എങ്ങും കാണാനില്ല’ അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബിഎസ്പി അധികാരത്തിലെത്തിയാല്‍ സംസ്ഥാനം ആനകളെക്കൊണ്ടു നിറയ്ക്കുമെന്നും അഖിലേഷ് പരിഹസിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top