കൊച്ചി: കൊല്ക്കത്തയില്വച്ച് കേന്ദ്ര ഇന്റലിജന്‍സ് സംഘം കസ്റ്റഡിയിലെടുത്ത സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രനെ മോചിപ്പിച്ചു. ബംഗാള്‍ പാര്‍ഗാനാസ് ജില്ലയിലെ ഭൂസമര കേന്ദ്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാമചന്ദ്രനെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച അദ്ദേഹത്തെ ഇന്നലെ രാത്രി ഡല്‍ഹിയിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ കയറ്റിവിടുകയായിരുന്നു.
രാമചന്ദ്രന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഹൗറ റെയില്‍വേസ്റ്റേഷനില്‍ എത്തിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് കാണാതാവുകയായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പാര്‍ട്ടിയുടെ ബംഗാള്‍ ഘടകമടക്കം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടര്‍ന്ന് അദ്ദേഹം പൊലീസ് കസ്റ്റഡിയിലോ ഭൂമാഫിയ കസ്റ്റഡിയിലോ ആണെന്ന് സംശയമുയര്‍ന്നിരുന്നു. രാമചന്ദ്രനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈകോടതിയില്‍ സംഘടന ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യാനിരിക്കേയാണ് മോചനം.

Leave a Reply