Flash News

ഡോണാള്‍ഡ് ട്രം‌പിന് തന്നോട് ഭ്രാന്തമായ അഭിനിവേശമായിരുന്നു; തന്നെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു: ട്വിലൈറ്റ് സാഗ സുന്ദരി ക്രിസ്റ്റന്‍ സ്റ്റിവാര്‍ട്ട്

January 24, 2017

dc-Cover-g9ue7k0jotklq3ptjg7c1akoj3-20170121100920.Mediഡൊണാള്‍ഡ് ട്രംപിന് തന്നോട് കടുത്ത അഭിനിവേശമായിരുന്നുവെന്ന് ട്വിലൈറ്റ് സാഗ സുന്ദരി ക്രിസ്റ്റെന്‍ സ്റ്റിവാര്‍ട്ട്. ട്വിലൈറ്റ് സാഗയിലെ തന്റെ നായകനും കാമുകനുമായിരുന്ന റോബര്‍ട്ട് പാറ്റിസണെ സ്റ്റിവാര്‍ട്ട് ചതിക്കുകയാണെന്ന് ട്രംപ് ഒരിക്കല്‍ ട്വീറ്റു ചെയ്തിരുന്നു. സ്റ്റിവാര്‍ട്ടുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാണമെന്നും 2012ല്‍ പാറ്റിസണോട് ട്വിറ്ററിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. തന്റെ വ്യക്തി ജീവിതത്തോടുള്ള ട്രംപിന്റെ അഭിനിവേശമാണ് ഇത്തരത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് ക്രിസ്റ്റെന്‍ സ്റ്റിവാര്‍ട്ടിന്റെ പക്ഷം

‘അന്ന് റിയാലിറ്റി സ്റ്റാര്‍ ആയിരുന്നു ട്രംപ്. തന്നെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളും തന്റെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലുളള ട്വീറ്റുകളും ട്രംപ് പോസ്റ്റ് ചെയ്തത് തന്നോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ടായിരുന്നു. തന്നെ സ്വന്തമാക്കാനുള്ള ആഗ്രഹം ട്രം‌പിനെ പലതും ചെയ്യാന്‍ പ്രേരിപ്പിച്ചു. സംവിധായകന്‍ റൂപര്‍ട്ട് സാന്‍ഡേര്‍സുമായുളള തന്റെ സൗഹൃദമായിരുന്നു താന്‍ പാറ്റിസണെ ചതിക്കുന്നതിനുളള തെളിവായി ട്രംപ് ചൂണ്ടിക്കാണിച്ചത്. യുഎസ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച ഞങ്ങള്‍ രണ്ട് പേരും ആലിംഗനം ചെയ്യുന്ന ചിത്രം വന്നതിന് തൊട്ട് പിന്നാലെ വന്ന ട്രംപിന്റെ ട്വിറ്റര്‍ പോസ്റ്റുകള്‍ ഇപ്പോഴും ട്രംപിന്റെ അക്കൗണ്ടിലുണ്ടെന്നും’ ക്രിസ്റ്റെന്‍ പറഞ്ഞു.

താന്‍ പാറ്റിസണെ വിലകല്‍പ്പിക്കാതെ ഏറെ വേദനിപ്പിച്ച് ചതിച്ചെന്നും ഇനിയും താന്‍ ചതിക്കുമെന്നും അത് നൂറ് ശതമാനം ഉറപ്പുളള കാര്യമാണെന്നും മറ്റുമായിരുന്നു ആരോപണങ്ങള്‍. തന്റെ കണക്കുകൂട്ടല്‍ തെറ്റില്ലെന്നും ട്രംപ് ട്വിറ്ററില്‍ രേഖപ്പെടുത്തി. അമേരിക്കന്‍ സ്ഥാനാധിപതിയായി ട്രംപ് ചുമതലയേറ്റ ശേഷം സ്റ്റിവാര്‍ട്ടുമായി നടത്തിയ അഭിമുഖത്തില്‍ ട്രംപിന്റെ പഴയ ട്വീറ്റുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

trump_6

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top