Flash News

എന്നെ കാണാനെത്തിയ ആരാധകന്‍െറ മരണം ദൗര്‍ഭാഗ്യകരം: ഷാറൂഖ് ഖാന്‍

January 24, 2017

sharukh khan at trainവഡോദര: പുതിയ സിനിമയുടെ പ്രചാരണത്തിനായി വഡോദര റെയില്‍വേ സ്റ്റേഷനിലെത്തിയ തന്നെ കാണാനുള്ള തിരക്കിനിടയില്‍പെട്ട് ശ്വാസംമുട്ടി ഒരാള്‍ മരിച്ചതില്‍ സൂപ്പര്‍താരം ഷാറൂഖ് ഖാന്‍ ദുഃഖം പ്രകടിപ്പിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താനാണ് (45) മരിച്ചത്. ഷാറൂഖ് ഖാനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു അദ്ദേഹം. തിരക്കിനിടയില്‍ ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണം.

സിനിമയുടെ പ്രചാരണത്തിനാണ് ഖാന്‍ ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ ആരാധകരെ നേരിട്ട് കാണാനത്തെിയത്. ട്രെയിനില്‍ തനിക്കൊപ്പമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയുടെ ബന്ധു വഡോദരയില്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനിന്നിരുന്നുവെന്ന് ഷാറൂഖ് പറഞ്ഞു. അദ്ദേഹമാണ് തിരക്കിനിടെ ഹൃദയാഘാതത്തെുടര്‍ന്ന് മരിച്ചത്.

raees5-300x200പുതിയ സിനിമയായ റയീസിന്‍െറ പ്രചാരണത്തിനായി ഷാറൂഖും സംഘവും ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകവെ വഡോദര സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. പത്ത് മിനിറ്റ് ഇവിടെ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ആളുകള്‍ ട്രെയിനിന് സമീപത്തേക്ക് ഇടിച്ചുകയറി. ചിലര്‍ ട്രെയിനിന്‍െറ ജനാലയില്‍ തൂങ്ങിയും താരത്തെ കാണാന്‍ തിരക്കുകൂട്ടി. പുതിയ സിനിമയെക്കുറിച്ച് ഷാറൂഖ് ട്രെയിനിലിരുന്ന് അല്‍പനേരം ലൗഡ് സ്പീക്കറിലൂടെ സംസാരിച്ചു.

പരിപാടിക്കുശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിനൊപ്പം ആളുകളും ഓടാന്‍ തുടങ്ങിയതോടെയണ് ഫര്‍ഹീദ് ഖാന്‍ ഇതിനിടയില്‍പെട്ടത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.

ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസിന് ചെറിയതോതില്‍ ലാത്തിവീശേണ്ടിവന്നു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും ഷാറൂഖിനെ കാണാന്‍ സ്റ്റേഷനിലെത്തിയിരുന്നു. 15,000ത്തോളം പേര്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി. ഗുജറാത്ത് റെയില്‍വേ പൊലീസും അന്വേഷണത്തിന് ഉത്തരവിട്ടു.

sharukh3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top