Flash News

തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഹില്ലരിക്ക് വോട്ട് ചെയ്തെന്ന് ട്രം‌പ്

January 25, 2017

U.S. Republican presidential candidate Donald Trump addresses the media regarding donations to veterans foundations at Trump Tower in Manhattan, New York, U.S., May 31, 2016.  REUTERS/Lucas Jackson - RTX2F0UL

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ അനധികൃത വോട്ടുകള്‍ ചെയ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടുകളും തെളിവുകളും ലഭിച്ചെന്ന് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രേഖകളില്ലാതെ താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഹില്ലരി ക്ലിന്റണ് അനുകൂലമായി വോട്ട് ചെയ്തതായി വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ ട്രംപ് വെളിപ്പെടുത്തി. പോപ്പുലര്‍ വോട്ടില്‍ തനിക്ക് തിരിച്ചടിയുണ്ടാവാന്‍ കാരണം ഇതാണെന്ന് അദ്ദേഹം കരുതുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകള്‍ ട്രംപിന്റെ കൈവശം മാത്രമാണുള്ളത്. ചിലപ്പോള്‍ ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നും സ്പെന്‍സര്‍ വ്യക്തമാക്കി. പോപ്പുലര്‍ വോട്ടില്‍ 30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ട്രംപിനേക്കാള്‍ ഹില്ലരി ക്ലിന്റണ് ലഭിച്ചിരുന്നു. എന്നാല്‍ ഇലക്ടറല്‍ കോളേജില്‍ ലഭിച്ച വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. അനധികൃതമായി ചെയ്യപ്പെട്ട വോട്ടുകളില്ലെങ്കില്‍ താന്‍ പോപ്പുലര്‍ വോട്ടില്‍ വിജയിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top