Flash News

അബൂദബി കിരീടാവകാശിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി പ്രോട്ടോക്കോള്‍ ഉപേക്ഷിച്ച് വിമാനത്താവളത്തിലെത്തി

January 25, 2017

The Crown Prince of Abu Dhabi and Deputy Supreme Commander of United Arab Emirates Armed Forces General Sheikh Mohammed Bin Zayed Al Nahyan (L) is greeted by Indian Prime Minister Narendra Modi as he arrives at the air force station in New Delhi on January 24, 2017. The Crown Prince of Abu Dhabi Sheikh Mohammed Bin Zayed Al Nahyan has arrived in India for an official visit. / AFP PHOTO / PRAKASH SINGH

ന്യൂഡല്‍ഹി: റിപ്പബ്ളിക്ദിനത്തിലെ വിശിഷ്ടാതിഥിയായി എത്തിയ അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേന വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ടാണ് ശൈഖ് മുഹമ്മദ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ആചാരപരമായ വരവേല്‍പു നല്‍കും.

ഉച്ചക്ക് പ്രധാനമന്ത്രിയുമായുള്ള ഒൗപചാരിക കൂടിക്കാഴ്ചയില്‍ കരാറുകള്‍ ഒപ്പിടും. വൈകീട്ട് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി കൂടിക്കാഴ്ച. രാത്രി ഏഴരക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. വ്യാഴാഴ്ച രാവിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ളിക്ദിന പരേഡില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശി പങ്കെടുക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ അബൂദബി കിരീടാവകാശി ഇന്ത്യയില്‍ വന്നിരുന്നു. 2015 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കുക,പ്രവാസി മുതല്‍മുടക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടക്കും. പ്രതിരോധ, സുരക്ഷ തുടങ്ങിയ രംഗങ്ങളില്‍ സഹകരണം വിപുലപ്പെടുത്താനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top