Flash News

നരേന്ദ്രമോദി-ശൈഖ് മുഹമ്മദ് ചര്‍ച്ചയില്‍ 14 കരാറുകള്‍ക്ക് അംഗീകാരം

January 26, 2017

abudhabi crown prince with modiന്യൂഡല്‍ഹി: അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ്  ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും യു.എ.ഇയുമായി രണ്ടു കരാറുകളും 12 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. പടക്കോപ്പുകള്‍ സംയുക്തമായി നിര്‍മിക്കാനും പ്രതിരോധ സാമഗ്രികളുടെ സാങ്കേതിക വിദ്യ പങ്കുവെക്കാനും ധാരണാപത്രമായി. ഈ രംഗത്ത് പൊതു-സ്വകാര്യ സഹകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കും. അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയുടെ അസംസ്കൃത എണ്ണ ഇന്ത്യയില്‍ സംഭരിക്കാനും ഊര്‍ജരംഗത്തെ സഹകരണത്തിനുമാണ് മറ്റൊരു കരാര്‍.

ദേശീയപാത, റോഡ് ഗതാഗത മേഖലകളില്‍ സഹകരിക്കും; സാങ്കേതിക വിദ്യ പങ്കുവെക്കും. സമുദ്ര വ്യാപാരം, ഗതാഗതം, സാമുദ്രമേഖലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഹകരണം വിപുലപ്പെടുത്തും. കാര്‍ഷിക, ഭക്ഷ്യസംസ്കരണ മേഖലയിലും സഹകരണം വര്‍ധിപ്പിക്കും. സൈബര്‍ മേഖലയില്‍ സാങ്കേതികവിദ്യാ വികസനവും സഹകരണവും ധാരണാപത്രം ലക്ഷ്യമിടുന്നു. ഊര്‍ജക്ഷമതാ സേവന രംഗത്ത് സഹകരിക്കും.

മനുഷ്യക്കടത്തു തടയാന്‍ പ്രത്യേകമായ ഊന്നല്‍ നല്‍കും. നയതന്ത്ര, ഒൗദ്യോഗിക, പ്രത്യേക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഇരുരാജ്യങ്ങളും വിസയില്ലാത്ത യാത്ര അനുവദിക്കും. പ്രസാര്‍ഭാരതിയും എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയും പ്രക്ഷേപണ രംഗത്തെ സഹകരണം വിപുലപ്പെടുത്തും. ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംയുക്ത പദ്ധതികള്‍ ആരംഭിക്കും. വന്‍ഇറക്കുമതി വഴിയുള്ള ദോഷങ്ങള്‍ ഒഴിവാക്കുന്നതിന് വിവരങ്ങള്‍ പങ്കുവെക്കും.

ശൈഖ് മുഹമ്മദിന് ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ആചാരപരമായ വരവേല്‍പു നല്‍കി. തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ടിലത്തെി ഗാന്ധിസമാധിയില്‍ ആദരമര്‍പ്പിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായും ചര്‍ച്ചകള്‍ നടന്നു. റിപ്പബ്ളിക് ദിന പരേഡില്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് മുഖ്യാതിഥി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top