Flash News

ട്രം‌പിന് കൃത്രിമ കൈയ്യന്‍ ബോഡി ഗാര്‍ഡ് !!

January 26, 2017

WASHINGTON, DC - JANUARY 20:  U.S. President Donald J. Trump (C) and first lady Melania Trump walk down Pennsylvania Avenue in front of the White House during the Inaugural Parade January 20, 2017 in Washington, DC. Donald J. Trump was sworn in today as the 45th president of the United States.  (Photo by Chip Somodevilla/Getty Images)

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും അരങ്ങേറുന്നത്. പ്രസിഡന്റിനെതിരെയുണ്ടാകാനിടയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാവലയമൊരുക്കി ബോഡി ഗാര്‍ഡുകള്‍ കൂടെത്തന്നെയുണ്ട്. സീക്രട്ട് സര്‍വീസ് ഏജന്റുകളാണ് ട്രംപിന്റെ ബോഡി ഗാര്‍ഡുകളായിട്ടുള്ളത്. ഇവര്‍ക്ക് കൃത്രിമ കൈയും അതിന് പിന്നില്‍ എപ്പോഴും തയ്യാറായി തോക്കുമുണ്ട്. കാഴ്ചക്കാരെ കളിപ്പിക്കുന്നതിന് വേണ്ടിയാണ് കൃത്രിമ കൈ സജ്ജമാക്കിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പെന്‍സില്‍വാനിയ അവന്യൂവിലൂടെ നടന്ന ട്രംപിനും ഭാര്യ മെലാനിയയ്ക്കും മകന്‍ ബാരോണിനുമൊപ്പം കൃത്രിമ കൈ ഘടിപ്പിച്ച ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നു. ഏറെ ദൂരം പിന്നിടുമ്പോഴും ഇയാളുടെ ഒരു കൈ മാത്രം ചലിക്കുന്നില്ല. ഇടത് കൈ കൊണ്ട് കൃത്രിമമായി ഘടിപ്പിച്ച വലതു കൈ താങ്ങിപ്പിടിച്ചിരിക്കുന്നതായും കാണാം. ഇതിന് പിന്നില്‍ തോക്ക് ഒളിപ്പിച്ചിരിക്കുകയാണെന്നു തന്നെയാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിടുകയും ചെയ്യുന്നുണ്ട്.

donald-trumps-bodyguard-has-fake-arm-during-inauguration-day-2017-00_00_18_05-still002


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top