Flash News

ട്രം‌പിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ത്യയാമത്തിന്റെ സമയം കുറയ്ക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍

January 27, 2017

27doomsday2_xp-master768ലോകം ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന വന്‍ ഭീഷണികള്‍ക്കിടയില്‍ ലോകാവസാന ഘടികാരത്തില്‍ അര്‍ധരാത്രിക്ക് ഇനി രണ്ടര മിനിറ്റ് ശേഷിക്കുന്നുള്ളൂവെന്നു പറഞ്ഞുകൊണ്ട് ഗവേഷകര്‍. അണ്വയുധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, കാലവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ലോകാവസാന ക്ലോക്കില്‍ സമയ സൂചികളുടെ സ്ഥാനം നിശ്ചയിക്കുന്നത്. അന്ത്യയാമം എന്നത് ഭൂമിയുടെ സര്‍വനാശത്തെയാണ് പറയുന്നത്.

ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സാണ് ഈ സാങ്കല്‍പിക ക്ലോക്കിലെ സമയം ക്രമീകരിക്കുക. ഭൂമിയിലെ ഭീഷണികളുടെ കണക്കുകള്‍ നിരത്തി അതിന്റെ വ്യാപ്തി വിലയിരുത്തിയാവും ക്ലോക്കിലെ മിനിറ്റ് സൂചിയുടെ സ്ഥാനം നിശ്ചയിക്കുക. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനങ്ങളും നീക്കങ്ങളും അന്ത്യയാമത്തിന്റെ സമയം കുറയ്ക്കാനുള്ള കാരണമാണ്. ട്രംപിന്റെ കാലാവസ്ഥാ കരാറുകളോടുള്ള നിലപാട്, അണ്വായുധങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ ലോകത്തിനു ഭീഷണിയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങള്‍, വടക്കന്‍ കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, റഷ്യ-അമേരിക്ക സംഘര്‍ഷം, ഇന്ത്യ-പാക്ക് സംഘര്‍ഷം എന്നിവയെല്ലാം ലോകാവസാന ഘടികാരത്തിലെ പുതിയ സമയം ക്രമീകരിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഈ ലോകം താമസിക്കാതെ അവസാനിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ലോകാവസാന ക്ലോക്കില്‍ അര്‍ധരാത്രിക്ക് അഞ്ചു മിനിറ്റാണ് ഉണ്ടായിരുന്നത് ഇത് മൂന്നു മിനിറ്റായി ചുരുക്കി. മനുഷ്യന്റെ ചെയ്തികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഈ ലോകം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

2012 ജനുവരിയില്‍ 11.55 പിഎം ആയാണ് ഡൂംസ്‌ഡേ ക്ലോക്കില്‍ സൂചികള്‍ ക്രമീകരിച്ചിരുന്നത്. ലോകത്തിന് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ പ്രവചിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്‍ഹാട്ടനില്‍ സ്ഥാപിച്ച ദൃശ്യാവിഷ്‌ക്കാരമാണ് ഡൂംസ്‌ഡേ ക്ലോക്ക്. ക്ലോക്കിലെ മിനിറ്റ് സൂചി അര്‍ധരാത്രിയില്‍ പന്ത്രണ്ടു മണിയില്‍ എത്തുമ്പോള്‍ ഈ ലോകം അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

1945ല്‍ ഷിക്കാഗോ സര്‍വകലാശായിലെ ശാസ്ത്രജ്ഞര്‍ രൂപീകരിച്ചതാണ് ബുള്ളറ്റിന്‍ ഓഫ് ദ അറ്റോമിക് സയന്റിസ്റ്റ്‌സ് .ന്യൂക്ലിയര്‍ ആയുധങ്ങളുടെ വിപത്തിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഡൂംസ്‌ഡേ ക്ലോക്ക് എന്ന ആശയവുമായി ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌സും രംഗത്തെത്തിയത്. മന്‍ഹാട്ടന്‍ പ്രൊജക്ടിന്റെ ഭാഗമായി ഡൂംസ്‌ഡേ ക്ലോക്കിന്റെ രൂപകല്പനയും 1947ല്‍ നിര്‍വഹിച്ചു. അന്ന് 11.53 പിഎം ആണ് ക്ലോക്കില്‍ സമയം തിട്ടപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top