Flash News

അമൃത സര്‍വകലാശാലയില്‍ ഹരിതകേരളം പദ്ധതി

January 27, 2017

Haritha Keralam 2അമൃതപുരി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസില്‍ വെച്ച് ഹരിത കാമ്പസ് എന്ന നവീന ആശയത്തിന്‍റെ ഓച്ചിറ ബ്ലോക്കുതല ഉത്ഘാടനം ബഹു രാജ്യസഭാംഗം അഡ്വ: കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികളിലും യുവാക്കളിലും കാര്‍ഷികാവബോധം വളര്‍ത്തി വരും തലമുറയ്ക്ക് വിഷരഹിതമായ കാര്‍ഷികോല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും അനായാസം അതു ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും, സാങ്കേതികതയുടെ പുറകെ പായുന്ന യുവതലമുറയില്‍ നവീന കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും ഉള്ള മഹത്തായ ലക്ഷ്യം വെച്ചാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹരിത കാമ്പസ് പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതോടൊപ്പം ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഇതിനുണ്ട്.

Haritha Keralam1കൃഷി നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും യാന്ത്രിയമായി ജീവിച്ചു പോകുന്ന നമ്മുടെ ജീവിതം കൂടുതല്‍ ചലനാത്മകവും ഉല്ലാസപ്രദവുമാക്കാന്‍ നമ്മുടെ ദിനചര്യയില്‍ കൃഷിക്ക് അല്പസമയം നല്‍കുന്നത്കൊണ്ട് സാധിക്കുമെന്ന് ബഹു. അഡ്വ. സോമപ്രസാദ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പരിമിതമായ സ്ഥലസൗകര്യമുള്ള ഫ്ളാറ്റുകളില്‍ പോലും ഗ്രോ ബാഗുകളുപയോഗിച്ച് ഇതു ചെയ്യാവുന്നതാനെന്നും അദ്ദേഹം സൂചിപ്പിച്ചു. വിഷലിപ്തമായ പച്ചക്കറികള്‍ വിലകൊടുത്തു വാങ്ങൂന്ന മലയാളികളുടെ പൊതു മനോഭാവം മാറേണ്ടതുണ്ടെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മാറാരോഗങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കാന്‍ ഇതു കാരണമായിട്ടുണ്ടെന്ന കാര്യം ഏവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ കാര്യം തിരിച്ചറിഞ്ഞ് ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കാന്‍ അമൃതാനന്ദമയീമഠം മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്ന് അമൃതപുരി കാമ്പസില്‍ ജനപ്രതിനിധികളും വിദ്യാര്‍ഥികളും സംയുക്തമായി വിത്തിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ് ചടങ്ങില്‍ മുഖ്യ പ്രഭാഷണംനടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷെര്‍ളി ശ്രീകുമാര്‍ ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ശ്രീലേഖ കൃഷ്ണകുമാര്‍, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് പി സലീന, ഓച്ചിറ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ശ്രീമതി ആര്‍ കെ. ദീപ, ഓച്ചിറ ബ്ലോക്ക് ചെയര്‍ പേഴ്സണ്‍ ശ്രീമതി ബി സുധര്‍മ്മ, പഞ്ചായത്ത് അംഗം റ്റി.കെ. ശ്രീദേവി, വാര്‍ഡ് മെംബര്‍ ജയിത്ത് കൃഷ്ണന്‍, ബി.ഡി.ഒ ആര്‍ അജയകുമാര്‍, അമൃത എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്. എന്‍. ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

Haritha keralam4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top