Flash News

ലോ അക്കാദമി സമരം: സര്‍ക്കാറിനെതിരെ എ.ഐ.എസ്.എഫ് മാര്‍ച്ച്

January 27, 2017

AISF marchതിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ നീക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രിന്‍സിപ്പല്‍ രാജിവെക്കുക, അനധികൃത ഭൂമി തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥിനികളടക്കം നൂറോളം പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിച്ചതോടെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ അക്രമാസക്തരായ വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസിനുനേരെ കല്ളെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.

ലാത്തിയടിയില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, ജില്ല പ്രസിഡന്‍റ് അല്‍ജിഖാന്‍, വൈസ് പ്രസിഡന്‍റ് നിസാം എന്നിവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. ഉപരോധം സുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം 17ാം ദിവസത്തിലേക്ക് കടന്നിട്ടും മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ഇടതു സര്‍ക്കാറിന് ചേര്‍ന്നതല്ളെന്ന് അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി സമരം തുടരാന്‍ സിപിഐ ആഹ്വാനം

cpiലോ അക്കാദമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുന്നതുവരെ സമരം തുടരാന്‍ യുവജന സംഘടനകളോട് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്തം സിപിഐക്കില്ല. അധിക ഭൂമി കോളേജിന്റെ കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഭൂമി വിട്ടുകൊടുത്തതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കണം. അച്യുതമേനോന്റെ കാലത്താണ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനമെടുത്തതെന്ന വാദം ഉയരുന്നതിനിടയിലാണ് സിപിഐ എക്‌സിക്യൂട്ടീവ് വിശദീകരണവുമായി രംഗത്തെത്തിയത്. ഭൂമി വിട്ടുകൊടുത്തത് കെ കരുണാകരന്റെ കാലത്താണെന്നാണ് സിപിഐ വിശദീകരണം.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളെ ചോദ്യം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൗണ്‍സില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്ന കാനത്തിന്റെ നിലപാട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നിലപാടുകളെ ചെറുക്കണമെന്നും രാജ്യത്ത് ഇടത് പക്ഷം മുന്നോട്ട് വെച്ചിട്ടുള്ള നിലപാടാണ് കാനം പറഞ്ഞതെന്നും എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top