Flash News

ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മെയ് അഞ്ചിന്

January 27, 2017

Fomaafamilynite_pic1ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന്റെ ഫാമിലി നൈറ്റ് 2017 മെയ് അഞ്ചിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ (7800 Lynos ST, Morton Grove, IL) വച്ചു നടത്തുന്നു.

ഫോമയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായ ഫാമിലി കൂട്ടായ്മയുടെ ഭാഗമായി ഷിക്കാഗോയിലെ മലയാളികളുടെ സഹകരണവും കൂട്ടായ്മയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാനമേള, കോമഡി ഷോകള്‍, അതിമനോഹരമായ നൃത്തങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഡിന്നോറുടുകൂടിയുള്ള ഈ ഫാമിലി നൈറ്റ് തികച്ചും ആനന്ദപ്രദമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോമയുടെ ഷിക്കാഗോ റീജിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയുടെ വിജയത്തിനായി കോര്‍ഡിനേറ്റര്‍മാരായി ബിജി സി. മാണി, ജോസ് മണക്കാട്ട് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. 2018-ല്‍ ഷിക്കാഗോയില്‍ വച്ചു നടത്തുന്ന ഫോമ കണ്‍വന്‍ഷന് മുന്നോടിയായി നടത്തുന്ന ഈ ഫാമിലി നൈറ്റിലേക്ക് എല്ലാ സംഘടനാ ഭാരവാഹികളേയും ഫോമ റീജിയണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (847 800 3570), ജോണ്‍ പാട്ടപതി (847 312 7151), ആഷ്‌ലി ജോര്‍ജ് (847 693 1882), സിനു പാലയ്ക്കത്തടം (847 529 4607), സ്റ്റാന്‍ലി കളരിക്കമുറി (847 877 3316), രഞ്ജന്‍ ഏബ്രഹാം (847 767 4947), സാം ജോര്‍ജ് (773 671 6073), ജീന്‍ പുത്തന്‍പുരയ്ക്കല്‍ (312 218 8817), എലിസബത്ത് ചെറിയാന്‍ (630 769 9603).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top