Flash News

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ പരീക്ഷ ചുമതലകളില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തും; കോണ്‍ഗ്രസ്, മുസ്ലിംലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു

January 29, 2017

lakshmi-1തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ പരീക്ഷ ചുമതലകളില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്താന്‍ സര്‍ക്കാറിനോടും മാനേജ്മെന്‍റിനോടും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിലും ഹാജര്‍ രേഖപ്പെടുത്തുന്നതിലും ഉള്‍പ്പെടെ ചട്ടലംഘനം നടന്നെന്ന് കണ്ടത്തെിയ സാഹചര്യത്തിലാണിത്. പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ മുഴുവന്‍ പരീക്ഷ ചുമതലകളില്‍നിന്നും ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തും.

നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനുപകരം പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താന്‍ മാനേജ്മെന്‍റിന് നിര്‍ദേശം നല്‍കുകയോ കോളജിന്‍െറ അഫിലിയേഷന്‍ പിന്‍വലിക്കാനുള്ള നടപടി എടുക്കുകയോ വേണമെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. സി.പി.ഐയുടെ ഏക അംഗം മുന്‍ എം.എല്‍.എ ആര്‍. ലതാദേവിയും അതിനോട് യോജിച്ചു. എന്നാല്‍, ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം അംഗങ്ങള്‍ വാദിച്ചു.

തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനം സര്‍ക്കാരിന് വിടാന്‍ ധാരണയായത്. സിന്‍ഡിക്കേറ്റിലെ ഒന്‍പത് അംഗങ്ങള്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും ഈ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും ഓരോ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

രാവിലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നതോടെ യോഗം വൈകിട്ട് വരെ നീണ്ടു. ലക്ഷ്മി നായരുടേത് ഗുരുതരമായ കൃത്യവിലോപമാണെന്നും അതിനാല്‍ നടപടി വേണമെന്നും സിന്‍ഡിക്കേറ്റില്‍ കോണ്‍ഗ്രസും സി.പി.ഐയും വാദിച്ചു. എന്നാല്‍, ലക്ഷ്മി മാറി നില്‍ക്കട്ടെ എന്ന നിലപാടാണ് സി.പി.എം അംഗങ്ങള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ലക്ഷ്മിക്കെതിരെ നടപടി വേണമെന്ന് പ്രമേയം പാസാക്കിയത്. എന്നാല്‍, നടപടി എന്താണെന്ന് പറയാതെയുള്ള പ്രമേയമായിരുന്നു അത്. ഉപസമിതി കണ്‍വീനര്‍ ഡോ.രാജീവാണ് പ്രമേയം അവതരിപ്പിച്ചത്.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ മിക്കതും ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു സിന്‍ഡിക്കേറ്റ് ഉപസമിതിയുടേത്. പ്രിന്‍സിപ്പലിന്‍െറ മകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിക്ക് അനാവശ്യ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. എല്ലാ പരിധിയും ലംഘിച്ചുള്ള ഈ കുട്ടിയുടെ പെരുമാറ്റമാണ് കാമ്പസിലെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോളേജിന്റെ ഭൂമി സംബന്ധിച്ച പ്രശ്‌നത്തിലും തര്‍ക്കമുണ്ടായി. അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യു.ഡി.എഫ്, സി.പി.ഐ അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂമി വിഷയമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്ന് സി.പി.ഐ.എം അംഗങ്ങള്‍ വാദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top