Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍   ****    കോവിഡ്-19: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബ്രസീലില്‍ ദിവസേന മരണ നിരക്ക് ഉയരുന്നു   ****    റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി   ****    ഇന്ത്യയില്‍ കൊറോണ വൈറസ് കൈകാര്യം ചെയ്തതില്‍ മോദിയുടെ പരാജയം എടുത്തു പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ്   ****    കേരളത്തില്‍ മദ്യ വില്പന നാളെ മുതല്‍; ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ; ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് മാത്രം   ****   

സഹായിക്കാനാണെന്നു പറഞ്ഞ് അടുത്തുകൂടുന്ന രാഷ്‌ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തണം, അല്ലെങ്കില്‍ നിങ്ങള്‍ പടിക്ക് പുറത്താകും: ജോയ് മാത്യു

January 29, 2017

joy-mathew-law-colegeതിരുവനന്തപുരം: ലോ അക്കാദമി കോളെജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സംഘടനാപരമായ വിയോജിപ്പുകള്‍ക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്ന് പറഞ്ഞ് വരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പടിക്ക് പുറത്ത് നിറുത്തണമെന്ന ഉപദേശവും ജോയ് മാത്യൂ നല്‍കുന്നു. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികളാവും പടിക്ക് പുറത്താകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:

വക്കീല്‍ പണി ഒരു ജീവിത മാര്‍ഗമാക്കാന്‍ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്ന ഇടപാടല്ലേ ലാ അക്കാദമി പോലുള്ള സംവിധാനങ്ങള്‍ എന്നും ജോയ് മാത്യു ചോദിക്കുന്നു. മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ലാതെ ശുപാര്‍ശയുടെ ബലത്തില്‍ പ്രവേശനം നേടുകയും പിന്നീട് രാഷ്ട്രീയം വയറ്റുപിഴപ്പാക്കുകയും ചെയ്തവരുടെ ഒരു ലിസ്റ്റ് കിട്ടണമെങ്കില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം ഒരു തൊഴിലായി എടുത്തവര്‍ അധികവും വക്കീല്‍ ഭാഗം പഠിച്ചവരായിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു മനസ്സിലായത്. വിദ്യാഭ്യാസം ഉണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. അല്ലാതെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം സംബന്ധിച്ച് കോടതിയെ സമീപിക്കുകയോ കേസ് നടത്തി വിജയിപ്പിക്കുകയോ ചെയ്യണ്ട ആവശ്യമില്ല. കാരണം പലര്‍ക്കും പഠിച്ച പണി അറിയില്ലെന്നത് തന്നെ. കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത വക്കിലന്മാര്‍ അന്‍പതിനായിരം വരുമത്രെ അതില്‍ മുപ്പതിനായിരം പേര്‍ ഇപ്പോഴും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഹിന്ദു പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിനര്‍ഥം ഗേറ്റിലും ലെറ്റര്‍ഹെഡ്ഡിലും അഡ്വക്കേറ്റ് എന്ന് പേര്‍ വയ്ക്കാനുള്ള കടലാസേ ഇവരുടെ കയ്യിലുള്ളൂ എന്നാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയം കളിക്കാനും കല്യാണം കഴിക്കാനും ഇത് ധാരാളമാണല്ലോ (പി.എസ്.ശ്രീധരന്‍ പിള്ള, സുരേഷ് കുറുപ്പ് എന്നിങ്ങിനെ വിരലിലെണ്ണാവുന്ന പണി അറിയാവുന്ന വക്കീല്‍ രാഷ്ട്രീയക്കാര്‍ മേല്‍പ്പറഞ്ഞതിന് അപവാദമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ).

അപ്പോള്‍ നമുക്ക് ചെയ്യാവുന്നത് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സ്ഥാനാര്‍ത്ഥിയാകാനുള്ള ഒരു യോഗ്യതയായി അവരവരുടെ പ്രൊഫഷനില്‍ (ഇവിടെ വക്കീല്‍ പണിയെപ്പറ്റിയാണു പറയുന്നത്. കാരണം ഒരു ഡോക്ടറയോ എഞ്ചിനീയറെയോ അതുപോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആരേയും നമ്മുടെ സഥാനാര്‍ഥിയായി കിട്ടില്ലല്ലോ)പ്രാവീണ്യം തെളിയിച്ചവരായിരിക്കണം എന്നോരു തീരുമാനം ഇലക്ഷന്‍ കമ്മീഷനായിട്ട് എടുക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ നമ്മള്‍ വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. വക്കീല്‍ പണി ഒരു ജീവിത മാര്‍ഗ്ഗമാക്കാന്‍ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്ന ഇടപാടല്ലേ ലാ അക്കാദമി പോലുള്ള സംവിധാനങ്ങള്‍? മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ലാതെ ശുപാര്‍ശയുടെ ബലത്തില്‍ പ്രവേശനം നേടുകയും പിന്നീട് രാഷ്ട്രീയം വയറ്റുപിഴപ്പാക്കുകയും ചെയ്തവരുടെ ഒരു ലിസ്റ്റ് കിട്ടണമെങ്കില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ അന്വേഷിച്ചാല്‍ മതിയെന്ന് പലരും പറയുന്നു. സംഘടനാപരമായ വിയോജിപ്പുകള്‍ക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കെന്റെ ഐക്യദാര്‍ഢ്യം. കുട്ടികള്‍ ശ്രദ്ധിക്കുക : നിങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കഴിവതും പടിക്ക് പുറത്ത് നിര്‍ത്തുക. ഇല്ലങ്കില്‍ നിങ്ങള്‍ പടിക്ക് പുറത്താകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top