Flash News

തന്‍െറ കുടിയേറ്റ നയം മുസ്ലിം വിരുദ്ധ നീക്കമല്ലെന്ന് ട്രം‌പ്; അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍െറ മുന്നറിയിപ്പ്

January 29, 2017

WASHINGTON, DC - JANUARY 23: (AFP OUT) U.S. President Donald Trump prepares to sign three Executive Orders in the Oval Office of the White House in Washington, DC on Monday, January 23, 2017. These concerned the withdrawal of the United States from the Trans-Pacific Partnership (TPP), a US Government hiring freeze for all departments but the military, and "Mexico City" which bans federal funding of abortions overseas. (Photo by Ron Sachs - Pool/Getty Images)

വാഷിംഗ്ടണ്‍: തന്‍െറ കുടിയേറ്റ നയം ശരിയാണെന്നും അത് മികച്ച രീതിയില്‍ പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുകയാണെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത് മുസ്ലിം വിരുദ്ധ നീക്കമല്ല. തീരുമാനം ഏറെ ആലോചിച്ചെടുത്തതാണ്. അത് മികച്ചരീതിയില്‍ നടപ്പായിക്കൊണ്ടിരിക്കുന്നതിന് വിമാനത്താവളങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിവാണ്.

തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍ രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. നിരോധനം തീവ്രവാദികള്‍ക്ക് വലിയ സമ്മാനമാണെന്ന് അഭിപ്രായപ്പെട്ട ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ പ്രവേശനം അനുവദിക്കില്ലെന്നു മാത്രമല്ല, നിലവില്‍ ഇറാനിലുള്ള അമേരിക്കന്‍ പൗരന്മാരെ നാടു കടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ട്രംപിന്‍െറ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും തീരുമാനം ആക്രമണങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാവുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top