Flash News

ട്രം‌പിന് പ്രിയം പഴയ ആന്‍‌ഡ്രോയ്ഡ് ഫോണ്‍ തന്നെ

January 30, 2017

screen-shot-2016-11-19-at-10-02-17-amഅമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നു തെളിഞ്ഞു. അമേരിക്കയുടെ 45-ാമത് പ്രസിഡന്റ് കൂടുതല്‍ സുരക്ഷിതമായ ഡിവൈസ് ഉപയോഗിക്കാതെ ട്വിറ്ററില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തന്റെ പഴയ മൊബൈല്‍ഫോണ്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വാഷിങ്ടണിലേക്ക് മാറുന്നതിനു മുന്‍പ് വരെ ട്രംപ് ട്വിറ്റര്‍ ഉപയോഗിച്ചിരുന്നത് സുരക്ഷിതമല്ലാത്ത ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ നിന്നായിരുന്നു. ഇത്തരം ഡിവൈസുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു മാത്രമല്ല വിലപ്പെട്ട രേഖകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്.

ഈ ഹാന്‍ഡ്‌സെറ്റ് ഉപേക്ഷിച്ച് പുതുതായി നല്‍കിയ ഡിവൈസ് ഉപയോഗിക്കാന്‍ രാജ്യസുരക്ഷ രഹസ്യസേന ട്രംപിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സെല്‍ഫോണ്‍ ഉപയോഗിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ അതേ പാത തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ട്രംപും പിന്തുടരുമെന്നാണ് സൂചന. ബ്ലാക്ക്‌ബെറി ഫോണ്‍ ഉപയോഗിച്ചിരുന്ന ഒബാമ പിന്നീട് ഐഫോണിലേക്ക് മാറുകയായിരുന്നു.

സുരക്ഷിതമല്ലാത്ത വൈഫൈയും നെറ്റ്‌വര്‍ക്കുമാണ് ട്രംപ് ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ ഇത് ഹാക്കിങിനു വിധേയമായിട്ടുണ്ടോ എന്ന് കൃത്യമായ വിവരമില്ല. വിദേശത്തു നിന്നുള്ള ചാരന്മാര്‍ വഴിയുള്ള അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസുരക്ഷയെ കരുതിയെങ്കിലും ട്രംപ് പുതിയ ഡിവൈസ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സെനറ്റര്‍ റോണ്‍ വൈഡന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top