Flash News

എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് പറഞ്ഞത് ബിജു രാധാകൃഷ്ണന്‍െറ കുടുംബപ്രശ്നമെന്ന് ഉമ്മന്‍ ചാണ്ടി

January 30, 2017

saritha-oommen-chandy.jpg.image.576.432കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് അന്നത്തെ പ്രതിപക്ഷം എതിര്‍ത്തതുകൊണ്ടുകൂടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍, അന്നത്തെ പ്രതിപക്ഷ നേതാവുതന്നെയാണ് ഇതിനെ എതിര്‍ത്തത്. നിയമസഭയില്‍ നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യമില്ളെന്ന് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ഇക്കാരണത്താലാണെന്ന് ക്രോസ് വിസ്താരത്തിനിടെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം കേസ് വേണ്ടവിധം അന്വേഷിച്ചില്ലെന്ന വാദം അദ്ദേഹം തള്ളി. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തത് 34 കേസുകളാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ ഇതിനകം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു.

ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷക നിഷ കെ. പീറ്ററും ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം നടത്തി. ബിജു രാധാകൃഷ്ണനെ താന്‍ രണ്ടുതവണ നേരിട്ട് കണ്ടിട്ടുണ്ട്. എം.ഐ. ഷാനവാസ് എം.പി വിളിച്ചുപറഞ്ഞതനുസരിച്ചാണ് അയാളെ കണ്ടത്. ബിജുവിന്‍െറ കുടുംബപ്രശ്നമാണ് അന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് പറഞ്ഞത്. അതല്ല വിഷയമെന്നും പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നില്‍കണ്ടാണ് ഇനിയും സത്യം പറയാത്തതെന്നുമുള്ള ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.

ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് തന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍പെട്ട ജിക്കുമോന്‍െറ സഹായി വഴി 50 ലക്ഷവും കോര്‍പറേറ്റ് എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന കുഞ്ഞ് ഇല്ലംപള്ളിയുടെ കൈവശം രണ്ടുതവണയായി ഒന്നേകാല്‍ കോടി രൂപയും ബിജു രാധാകൃഷ്ണന്‍ തനിക്ക് കൈമാറിയെന്ന വാദവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനായ ബാബുരാജിന്‍െറ ഭാര്യ രത്നമ്മ ബാബുരാജിന്‍െറ കായംകുളത്തെ വസ്തുവില്‍ പോക്കുവരവ് നടത്തുന്നതിനുള്ള അപേക്ഷ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി സമ്മതിച്ചു.

ഓഫിസില്‍നിന്ന് ടൈപ്പ് ചെയ്ത് തന്ന ഈ അപേക്ഷയില്‍ താന്‍ ഒപ്പിട്ടതായി പീപ്പിള്‍സ് ലോ അഭിഭാഷകനായ രാജേന്ദ്രന്‍െറ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് ശിപാര്‍ശയല്ല. അപേക്ഷകയുടെ അവകാശമാണ്. ഇത് തെറ്റാണെങ്കില്‍ താന്‍ ഇത്തരത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top