Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

ക്‌നാനായ മിഷനുകളുടെ വാര്‍ഷികാഘോഷം ന്യൂയോര്‍ക്കില്‍

January 30, 2017

missionന്യൂയോർക്ക്: റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ മിഷന്‍ വെസ്റ്റ്ചെസ്റ്ററിലെ സെന്റ് ജോസഫ് മിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ മിഷൻ ഡേ സെലിബ്രേഷന്‍ -2017 ഫെബ്രുവരി 4 ന് റോക്ക്‌ലന്റിലുള്ള മരിയന്‍ ഷ്രൈന്‍ ദേവാലയത്തില്‍ (174 FILORS LANE STONY POINT, NY 10980 ) വെച്ച് വര്‍ണാഭമായ ആഘോഷപരിപാടിയിലേക്കു ഏവരേയും ഹൃദ്യപൂര്‍വം ക്ഷണിക്കുന്നു . അന്നേ ദിവസം വൈകിട്ട് 4:30ന് ബഹു റെവ. ഫാ. തോമസ് മുളവനാല്‍ (വികാരി ജനറാള്‍, ക്‌നാനായ റീജിയന്‍ USA) അച്ചൻറെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയില്‍ ഫാ. റെനി കട്ടേല്‍, മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരിക്കും.

മിഷൻ ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 6:30ന് വികാരി ജനറാള്‍ നിര്‍വഹിക്കും. തദവസരത്തില്‍ മരിയന്‍ ഷ്രൈന്‍ ദേവാലയത്തിലെ ഡയറക്ടര്‍ ഫാ. ജിം SDV യും ഫാ .റെനി കട്ടേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണാഭമായ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ട്രസ്റ്റീമാരായ സിബി മണലേല്‍, റെജി ഉഴങ്ങലില്‍, എബ്രഹാം പുലിയലകുന്നേല്‍, ഫിലിപ്പ് ചാമക്കാല എന്നിവര്‍ ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കും. കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോസ് ആദോപ്പിള്ളി (മിഷന്‍ ഡയറക്ടര്‍) 954 305 7850.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top