Flash News

ട്രംപിന്റെ വിവാദ ഉത്തരവുകള്‍ ഭരണഘടനാ ലംഘനം; ഉത്തരവുകള്‍ക്കെതിരെ യു.എസ്. സെനറ്റില്‍ നിര്‍ണ്ണായക ബില്ലുകള്‍ അവതരിപ്പിക്കും: ഡയാന്‍ ഫെന്‍സ്റ്റീന്‍

January 31, 2017

389508_Senate-CIA-torture-reportവാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിവേചന ഉത്തരവിനെതിരെ യു.എസ് സെനറ്റില്‍ രണ്ട് നിര്‍ണായക ബില്ലുകള്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമായ ഡയാന്‍ ഫെന്‍സ്റ്റീന്‍. ഉത്തരവ് അസാധുവാക്കുന്നതിന വേണ്ടിയായിരിക്കും ആദ്യ ബില്‍. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ടില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് രണ്ടാമത്തെ ബില്ലെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പ്രധാന അംഗം കൂടിയായ ഫെന്‍സ്റ്റിന്‍ പറഞ്ഞു.

രാജ്യത്തേക്ക് പ്രവേശിക്കുന്ന ജനങ്ങളെ വിഭാഗീകരിക്കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തിനുമേല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ മേല്‍നോട്ടം ഉറപ്പുവരുത്തണമെന്ന ഭേദഗതിയായിരിക്കും ഇത് മുന്നോട്ടുവെക്കുക. ഇതനുസരിച്ച്, ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതിന്റെ 30 ദിവസം മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. നടപടിക്കു പിന്നിലെ യുക്തി, അതുളവാക്കുന്ന സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ ഫലം തുടങ്ങിയവ വിശകലനം ചെയ്യാന്‍ വേണ്ടിയാണിത്. അഭയാര്‍ത്ഥികളുടെ വിഭാഗീകരണത്തില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രസിഡന്റ ബാധ്യസ്ഥനായിരിക്കും.

പ്രസിഡന്റിന്റെ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും അതുണ്ടാക്കുകയെന്നും ഫെന്‍സ്റ്റീന്‍ പ്രതികരിച്ചു. പ്രസിഡന്റിന്റെ നടപടി ഭരണഘടനാനുസൃതമല്ലെന്നും അധാര്‍മികവുമാണെന്നും അവര്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top