Flash News

സരിത നായരുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

January 31, 2017

oommen chandyകൊച്ചി: സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനും ചില സാമ്പത്തികശക്തികള്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. ക്രോസ് വിസ്താരത്തിനിടെ ലൈംഗിക ആരോപണം സംബന്ധിച്ച് സരിതയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തുറന്ന കോടതിയില്‍ ആളൂരിന്‍െറ ചോദ്യം ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകരെ പ്രകോപിപ്പിച്ചു. അടച്ചിട്ട മുറിയില്‍ ഉന്നയിക്കേണ്ട ചോദ്യം തുറന്ന കോടതിയില്‍ ഉന്നയിച്ചതിനെ അവര്‍ ചോദ്യം ചെയ്തു. എന്നാല്‍, തനിക്ക് വിരോധമില്ലെന്നും മറുപടി പറയാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു.

രഹസ്യനടപടിയിലൂടെ (ഇന്‍ക്യാമറ) ഇതിനുള്ള മറുപടി നല്‍കാമെന്ന് കമ്മീഷന്‍ അറിയിച്ചെങ്കിലും, രഹസ്യമായി ഒന്നും പറയാനില്ലെന്നും പൊതുജനമധ്യത്തില്‍ മറുപടി നല്‍കാനാണ് താല്‍പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിത നായരെ അപായപ്പെടുത്താന്‍ സ്വന്തം രാഷ്ട്രീയ കക്ഷിയില്‍പെട്ട ചിലരെ ഏര്‍പ്പെടുത്തിയെന്ന ആളൂരിന്റെ ആരോപണവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇത്തരം എത്രയോ ആരോപണങ്ങള്‍ രാഷ്ട്രീയജീവിതത്തില്‍ കേട്ടിരിക്കുന്നു. അതിന്റെ പേരില്‍ ഇതുവരെ ആരെയെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കല്ലെറിഞ്ഞുവീഴ്ത്തിയവര്‍ പോലുമുണ്ട്. മോശമായ ഭാഷ പോലും അവര്‍ക്കെതിരെ ഉപയോഗിച്ചിട്ടില്ല.

കഴിഞ്ഞ കുറെ മാസമായി ഈ ആരോപണം ഉന്നയിച്ച് തന്നെ ആക്ഷേപിക്കുകയാണ്. പൊതുജനം വസ്തുതകള്‍ അറിയട്ടെ എന്നു കരുതിയാണ് തുറന്ന കോടതിയില്‍ ഇതിന് മറുപടി പറയുന്നത്.  ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. തനിക്ക് ഇരുട്ടുമറയില്ല. 60 കൊല്ലത്തെ പൊതുജീവിതത്തിനിടെ ഇത്തരം ആരോപണം ഉണ്ടായിട്ടില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്ന ആളല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഇത്തരം ദൗര്‍ബല്യം ഉണ്ടായിരുന്നെങ്കില്‍ ഒരുനിമിഷം പോലും മറച്ചുവെക്കാനാവില്ല. തന്‍െറ ഓഫിസും ഒൗദ്യോഗികവസതിയും തുറന്ന ഇടമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്താം. ക്ളിഫ് ഹൗസില്‍ എല്ലാം സുതാര്യമാണെന്ന് തന്‍െറ കുടുംബാംഗങ്ങള്‍ക്ക് അറിയാം. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തന്‍െറ കുടുംബത്തില്‍ കലഹമുണ്ടാകില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമാണ് തന്‍െറ ശക്തി. സത്യമാണ് മികച്ച പ്രതിരോധം. മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗിച്ചാണ് ലൈംഗിക ആരോപണത്തിന് ഇടയായ സംഭവം ഉണ്ടായതെന്ന ആളൂരിന്‍െറ ആക്ഷേപവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.

എമര്‍ജിങ് കേരളക്കുശേഷം കാല്‍മുട്ടിന് വേദനയായി ക്ളിഫ് ഹൗസില്‍ വിശ്രമത്തിലായപ്പോഴും പിന്നീട് ഡല്‍ഹി കേരള ഹൗസിലും സരിതയെ കണ്ടുവെന്നത് അടിസ്ഥാനരഹിതമാണ്. കേരള ഹൗസില്‍ കണ്ടത് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അന്നത്തെ അഭിഭാഷകയായിരുന്നു. സരിതയെ തന്‍െറ ഓഫിസില്‍ വെച്ച് രണ്ടുതവണ കണ്ടിട്ടുണ്ട്. അതുകൂടാതെ കടപ്ളാമറ്റം പരിപാടിയില്‍ വേദിയില്‍ താന്‍ ഇരിക്കുമ്പോള്‍ സരിത പിറകില്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ശരിയാണെന്ന് താന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതടക്കം ആളൂര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

രഹസ്യനടപടിയിലൂടെ (ഇന്‍ക്യാമറ) ഇതിനുള്ള മറുപടി നല്‍കാമെന്ന് കമ്മീഷന്‍ അറിയിച്ചെങ്കിലും, രഹസ്യമായി ഒന്നും പറയാനില്ലെന്നും പൊതുജനമധ്യത്തില്‍ മറുപടി നല്‍കാനാണ് താല്‍പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിത നായരെ അപായപ്പെടുത്താന്‍ സ്വന്തം രാഷ്ട്രീയ കക്ഷിയില്‍പെട്ട ചിലരെ ഏര്‍പ്പെടുത്തിയെന്ന ആളൂരിന്റെ ആരോപണവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇത്തരം എത്രയോ ആരോപണങ്ങള്‍ രാഷ്ട്രീയജീവിതത്തില്‍ കേട്ടിരിക്കുന്നു. അതിന്റെ പേരില്‍ ഇതുവരെ ആരെയെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കല്ലെറിഞ്ഞുവീഴ്ത്തിയവര്‍ പോലുമുണ്ട്. മോശമായ ഭാഷ പോലും അവര്‍ക്കെതിരെ ഉപയോഗിച്ചിട്ടില്ല.

കമ്മിഷനില്‍ തനിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ സരിതയെ സ്വാധീനിക്കുകയോ, അതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെ.പി. ദണ്ഡപാണിയും ചേര്‍ന്നു സോളര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടെന്ന ഗുരുതരമായ ആരോപണവും സരിതക്കുവേണ്ടി ആളൂര്‍ ഉന്നയിച്ചു. ഇതു സത്യവിരുദ്ധമാണെന്ന കാര്യം ആരെക്കാളും നന്നായി അറിയാവുന്നതു കമ്മിഷനു തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top