Flash News

രാഷ്ട്രീയ ജീവിതം തപശ്ചര്യയാക്കിയ എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്

January 31, 2017

Crown Prince, Deputy Prime Minister and Minister of Defence Salman bin Abdulaziz Al Saud of the Kingdom of Saudi Arabia (C) poses for a photograph with Indian Vice-President Hamed Ansari (R) as Indian Minister of State for External Affairs E. Ahmed (L) looks on at the airport in New Delhi on February 26, 2014. Abdulaziz Al Saud is in India for a three-day official visit. AFP PHOTO/RAVEENDRAN

കണ്ണൂരിലെ ഓവിന്ദകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29ന് കണ്ണൂര്‍ സിറ്റിയിലാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹമ്മദ് ജനിച്ചത്. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

എംഎസ്എഫിന്റെ പ്രഥമ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആയ ഇ അഹമ്മദ് സാഹിബ് കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ആയിരുന്നു. പഠന സമയത്ത് തന്നെ പാര്‍ട്ട് ടൈം ആയി ചന്ദ്രികയില്‍ ജോലി നോക്കാന്‍ സി എച്ച് നിര്‍ബന്ധിച്ചു വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പത്രാധിപ സമിതി അങ്ങവുമായി. എംഎസ്എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ലീഗ് സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമുള്ള പ്രാസംഗികന്‍ ആയിരുന്നു ഇ അഹമ്മദ്.

രാഷ്ട്രീയ ജീവിതം

ഇ. അഹമ്മദ് 5 തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967ല്‍ 29ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 198287ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1995 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി. 1991ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നീ വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004 ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിന്റെ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയാണ് അഹമ്മദ്. 2004ല്‍ വിദേശകാര്യ സഹമന്ത്രിയായി. 2009 ല്‍ റയില്‍വേ സഹമന്ത്രി. 2011 ല്‍ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.
ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ്

2014ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യസഹമന്ത്രിയുമായ ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. 194739 വോട്ടുകളാണ് കൂടുതലായി അഹമ്മദ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്.

നാടിന്റെ വികസനം

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഇ അഹമ്മദിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍ സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ്‌മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫല്‍ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ് ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍ കോളെജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാല് ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സൗദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

പുസ്തകങ്ങള്‍

ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവനമനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു.

കുടുംബം

1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍: ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ. ബാബു ഷെര്‍ശാദ് (ദുബൈ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top