Flash News

ഗാന്ധിജിയെ കൊലപ്പെടുത്തിയപ്പോള്‍ മധുരം വിതരണം ചെയ്ത ആര്‍.എസ്.എസ് ഗാന്ധിരക്തസാക്ഷിത്വ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത് വെറും തട്ടിപ്പ്: ചെന്നിത്തല

February 1, 2017

ramesh-chennithala-jpg-image-470-246കൊച്ചി: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിക്കുകയും തിരുവനന്തപുരത്ത് സമാധാനത്തിനുവേണ്ടി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ നിലപാട് കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗാന്ധിരക്തസാക്ഷിത്വദിനത്തില്‍ കേരളമൊട്ടാകെ സമാധാനത്തിനുവേണ്ടി ഉപവാസം നടത്തിയ ബി.ജെ.പിയുടെ നടപടി മുമ്പ് ചെയ്ത തെറ്റിനുള്ള മാപ്പപേക്ഷയായാണ് കാണുന്നത്. കണ്ണൂരില്‍ വെട്ടേറ്റ് രക്തമൊഴുകുന്ന സുകുമാരനെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും സന്നദ്ധമായില്ല. ബസിലെ യാത്രക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.

ഗാന്ധിജിയെ കൊലപ്പെടുത്തിയപ്പോള്‍ മധുരം വിതരണം ചെയ്ത ആര്‍.എസ്.എസ് ഗാന്ധിരക്തസാക്ഷിത്വ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത് വെറും തട്ടിപ്പുമാത്രമാണ്. ചെകുത്താന്‍ വേദമോതുന്നു എന്നു പറയുന്നതുപോലെയാണിത്. ഗാന്ധിവധത്തില്‍ ഗോദ്സെക്കുള്ള പങ്ക് കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗോദ്സെ മാത്രമല്ല, തങ്ങള്‍ സഹോദരങ്ങള്‍ നാലുപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നുവെന്ന് നാഥുറാമിന്‍െറ സഹോദരന്‍ ഗോപാല്‍ ഗോദ്സെ വെളിപ്പെടുത്തിയത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഗാന്ധിവധത്തില്‍നിന്ന് ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കേന്ദ്രത്തില്‍ മോദി ചെയ്യുന്നതാണ് പിണറായി വിജയനും അനുവര്‍ത്തിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top