Flash News

രാജ്യ സുരക്ഷയ്ക്ക് മുന്‍ ബജറ്റിലേതിനേക്കാള്‍ 5.8 ശതമാനം കൂടുതല്‍ വകയിരുത്തി

February 1, 2017

Agni11രാജ്യ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2017-18 ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് 2,74,000 കോടി രൂപ. മുന്‍ ബജറ്റിലേതിനേക്കാള്‍ 5.8 ശതമാനം കൂടുതലാണിത്. 2,74,000 കോടി രൂപയില്‍ പെന്‍ഷനും ഉള്‍പ്പെടും. 2016-17 ബജറ്റില്‍ 2,49,000 കോടി രൂപയായിരുന്നു പ്രതിരോധ വിഹിതം. പ്രതിരോധ മൂലധന വിഹിതം 86,488 കോടി രൂപയാണ്.

സൈനികര്‍ക്ക് ഓണ്‍ലൈന്‍ വഴി റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേകം സംവിധാനമൊരുക്കും, അരുണ്‍ ജെയ്റ്റ്‌ലി. ഓണ്‍ലൈന്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്ന സംവിധാനം നടപ്പിലാക്കും. രാജ്യസുരക്ഷയ്ക്കായി കുറഞ്ഞത് പത്ത് ശതമാനം എങ്കിലും തുക ഉയര്‍ത്തേണ്ടതായിരുന്നു എന്ന് വിദഗ്ധര്‍. സോവിയറ്റ് കാലത്തെ വിമാനങ്ങളും മറ്റു യുദ്ധസാമഗ്രികളും പുതുക്കാനായി കൂടുതല്‍ വിഹിതം വേണ്ടിവരും. എന്നാല്‍ അത് ബജറ്റില്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ രണ്ടു ബജറ്റുകളിലും പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 11, 10.5 ശതമാനം വരെ ഉയര്‍ത്തി. പാക്ക്, ചൈന അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണം. പ്രതിരോധ രംഗത്ത് കൂടുതല്‍ പണം ചെലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top