Flash News

കൊച്ചി മെട്രോക്കും വിഴിഞ്ഞം തുറമുഖത്തിനും നയാപൈസയില്ല

February 2, 2017

Zemanta Related Posts Thumbnailന്യൂഡല്‍ഹി: കൊച്ചി മെട്രോ, ഫാക്ട്, വിഴിഞ്ഞം തുറമുഖം, വല്ലാര്‍പാടം തുടങ്ങി കേരളത്തിലെ വന്‍കിട പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ തുക നീക്കിവെച്ചില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിനുള്ള മൊത്തം വിഹിതം 16,891 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 15,225 കോടിയായിരുന്നു. കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഇപ്രകാരമാണ്.- കൊച്ചി കപ്പല്‍ ശാലയ്ക്ക് 507 കോടി, കുസാറ്റ് അടക്കമുള്ളവ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ്, സയന്‍സ് ആന്‍ഡ് ടെക്നോളജിയാക്കി ഉയര്‍ത്തുന്നതിന് 110 കോടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി 100 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 37.28 കോടി, കയര്‍ വികാസ് യോജന 50 കോടി, കയര്‍ ഉദ്യാമി യോജന 10 കോടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) 600 കോടിയുടെ വിഹിതാംശം, കായംകുളം താപനിലയം ഉള്‍പ്പെടുന്ന എന്‍ടിപിസിക്കുള്ള 28,000 കോടിയുടെ വിഹിതാംശം, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിനു 200 കോടിയുടെ വിഹിതാംശം, തിരുവനന്തപുരം നാഷണല്‍ സെന്‍്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡിസ് 20.84 കോടിയുടെ വിഹിതാംശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top