Flash News

ട്രം‌പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് അയോഗ്യന്‍; അമേരിക്കയുടെ കാപട്യം ലോകത്തിന് ബോദ്ധ്യപ്പെട്ടുവെന്ന് ഇറാന്‍

February 2, 2017

tt-3ടെഹ്‌റാന്‍: രാഷ്ട്രീയ രംഗത്ത് പരിചയസമ്പത്തില്ലാത്തയാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. പ്രസിഡന്റ് സ്ഥാനത്തിന് ഒട്ടും അര്‍ഹനല്ല ട്രം‌പ് എന്നും അദ്ദേഹം. ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെത്തുടര്‍ന്നാണു റൂഹാനിയുടെ വിമര്‍ശനം. അനുഭവസമ്പത്തില്ലാത്ത ഇത്തരക്കാരാണു മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വിസ നിഷേധിക്കുന്നത്. രാഷ്ട്രീയ ലോകത്തില്ലാതിരുന്ന അവര്‍ പുതുമുഖങ്ങളാണെന്ന് റൂഹാനി പറഞ്ഞു.

മറ്റൊരു ലോകത്തുനിന്നുവന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും ദ്രോഹം വരുത്തിവയ്ക്കുകയാണ് ഇങ്ങനെയുള്ളവര്‍ ചെയ്യുന്നത്. യുഎസിന്റെ കാപട്യമാണ് ട്രംപിന്റെ വിലക്കു നടപടിയോടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഇറാന്‍ ഭരണകൂടത്തോടാണ് എതിര്‍പ്പ്, ജനതയോടല്ലെന്നായിരുന്നു ഇതുവരെ യുഎസ് നിലപാട്. എന്നാല്‍, അവരുടെയുള്ളില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ വെളിപ്പെട്ടുവെന്ന് റൂഹാനി കൂട്ടിച്ചേര്‍ത്തു.

ഇറാന്‍, ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top