Flash News

ഇ അഹമ്മദിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

February 2, 2017

WMC - newspന്യൂജഴ്‌സി: മുസ്ലീം ലീഗ്‌ ദേശീയ അധ്യക്ഷനും ലോക്സഭാ അംഗവും കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രി പദം അലങ്കരിച്ച മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി.

ബഹുമുഖപ്രതിഭയും, കര്‍മ മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിമുദ്ര പ്രകടിപ്പിച്ച ഉജ്വല പാര്‍ലമന്റേറിയനുമായ മുന്‍ കേന്ദ്രമന്ത്രിയുടെ വിയോഗം രാജ്യത്തിന്, പ്രത്യേകിച്ച് കേരളത്തിനും പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണെന്നു പ്രത്യേക പത്രക്കുറിപ്പില്‍ ലോക മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയനുവേണ്ടി ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, പ്രസിഡണ്ട് പി.സി. മാത്യു, സെക്രട്ടറി കുര്യന്‍ സഖറിയാ, ന്യൂജഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ എന്നിവര്‍ അറിയിച്ചു

നിര്‍ണായക ഘട്ടങ്ങളില്‍ രാജ്യതാല്പര്യം ഉയര്‍ത്തി പിടിക്കാന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സുപ്രധാന വേദികളില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു ശ്രീ ഇ അഹമ്മദ് എന്ന് അനുശോചന സന്ദേശത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ പ്രേത്യേകം ഓര്‍മിപ്പിച്ചു.

ചൊവ്വാഴ്ച പാര്‍ലമെൻറില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞു വീണാണ് ഇ അഹമ്മദിന്റെ തിളക്കമാര്‍ന്ന ജീവിതയാത്രക്ക് തിരശീല വീണത്. നിരവധി വേള്‍ഡ് മലയാളി കൌണ്‍സില്‍ പദ്ധതികളില്‍ ശ്രീ ഇ അഹമ്മദ് സജീവ സാന്നിധ്യമായിരുന്നിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top