Flash News

വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി രക്തസാക്ഷിദിനമാചരിച്ചു

February 2, 2017

emba1വാഷിംഗ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അറുപത്തി ഒമ്പാമത് രക്തസാക്ഷി ദിനം വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.

അംബാസിഡര്‍ നവ്‌തേജ് സര്‍ണ്ണയും ഉദ്യോഗസ്ഥരും മഹാത്മാഗാന്ധിയുടെ പ്രതിമക്കു മുമ്പില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.

ജനുവരി 30ന് മാസ്സച്യൂസെറ്റ്‌സ് അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കുമുള്ള ഇന്ത്യന്‍ എംബസ്സി കെട്ടിടത്തിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും എത്തിചേര്‍ന്ന നിരവധി പ്രമുഖരും പുഷ്പാഞ്ജലി അര്‍പ്പിച്ചു. 1885 ലും, 1901 ലുമാണ് എംബസിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആദരസൂചകമായി രണ്ടു മിനിട്ട് മൗനാചരണത്തോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.

സുമന സര്‍ക്കാര്‍ മഹാത്മജിയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ ചടങ്ങില്‍ ആലപിച്ചു.

ഇന്ത്യന്‍ എംബസി അധികൃതര്‍ മാധ്യമങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയ പ്രസ് റിലീസിലാണ് ഈ വിവിരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top