Flash News

ബജറ്റവതരണം മുടങ്ങാതിരിക്കാന്‍ ഇ. അഹമ്മദിന്‍െറ മരണം മൂടിവക്കാന്‍ ശ്രമിച്ചുവെന്ന് ആക്ഷേപം; ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധം

February 2, 2017

ahmedന്യൂഡല്‍ഹി: ഇ. അഹമ്മദിനെ പ്രവേശിപ്പിച്ച ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണം ആവശ്യപ്പെട്ടു. ദുരൂഹവും ദുഃഖകരവുമാണ് ഇ. അഹമ്മദ് നേരിട്ട ക്രൂരതയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ബജറ്റ് അവതരണം സുഗമമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വിവരം മൂടിവെക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്ന് ആക്ഷേപമുണ്ട്. അത് ശരിയാകാതിരിക്കട്ടെയെന്നാണ് പ്രാര്‍ഥന. അത്തരത്തിലൊന്ന് നടന്നുവെന്ന് സങ്കല്‍പിക്കാന്‍പോലും പ്രയാസമുണ്ട്. ബന്ധുക്കളെ കാണാന്‍പോലും അനുവദിക്കാത്ത എന്തു ചികിത്സയാണ് അഹമ്മദിന് നല്‍കിയതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ahmedവെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ വിഷയം വീണ്ടും ഉന്നയിക്കാന്‍ കേരള എം.പിമാര്‍ തീരുമാനിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

ആശുപത്രിയില്‍ വച്ച് അഹമ്മദിനെ വെന്‍റിലേറ്ററിലാക്കിയശേഷം മരണം സ്ഥിരീകരിക്കാന്‍ വൈകിയെന്ന പരാതിയാണ് ബന്ധുക്കള്‍ര്‍ക്കുള്ളത്. അഹമ്മദിനെ കാണാന്‍ ബന്ധുക്കളെപോലും അനുവദിച്ചില്ല. അര്‍ധരാത്രി ആശുപത്രിയില്‍ ഓടിയെത്തിയ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ ഉത്തരവാദപ്പെട്ട മുതിര്‍ന്ന നേതാക്കളോടുപോലും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയില്ല.

അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ അവിടെയെത്തിയ പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിംഗ് ആശുപത്രി അധികൃതരുമായി നടത്തിയ സംഭാഷണവിവരം വെളിപ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹൃദയാഘാതത്തിനുള്ള ലൂക്കാസ് പ്രയോഗം പരമാവധി ഒന്നര മിനിട്ടു നേരത്തേക്ക് മാത്രമേ നല്‍കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, മണിക്കൂറുകള്‍ ലൂക്കാസ് പ്രയോഗം നടന്നു. ഉത്തരവാദപ്പെട്ട ഡോക്ടര്‍മാര്‍ പിന്‍വലിഞ്ഞുനിന്നു. ഇത്രയും ഗുരുതരമായൊരു സംഭവത്തില്‍ ട്രോമ ഐ.സി.യുവില്‍ ഉണ്ടായിരുന്നത് പി.ജി വിദ്യാര്‍ഥികളാണ്. പള്‍സ് വളരെ താഴ്ന്നശേഷമാണ് വെന്‍റിലേറ്റര്‍ ഘടിപ്പിച്ചതെന്നും ആരോപണമുണ്ട്.

ഡോക്ടറായ മകളെയും മരുമകനെയും പിന്നീട് അകത്തു കടക്കാന്‍ അനുവദിച്ചപ്പോള്‍, ചികിത്സാ പരിക്കുകളോടെ മൃതദേഹമാണ് കണ്ടത്. ജീവന്‍രക്ഷാ ഉപകരണങ്ങളെല്ലാം നീക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top