Flash News

ക്രിക്കറ്റ് പ്രേമിയായ ഇന്ത്യന്‍ വംശജന്‍ എട്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നു

February 3, 2017

Jignesh-Pandyaവാഷിംഗ്ടണ്‍: ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ എട്ട് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ പണിയാനൊരുങ്ങുന്നു. ഗുജറാത്തില്‍ ജനിച്ച ജിഗ്നേഷ് പാണ്ഡ്യയാണ് ക്രിക്കറ്റിനോടുള്ള പ്രേമം മൂത്ത് ഈ സാഹസികത ചെയ്യുന്നത്. ഗ്‌ളോബല്‍ സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ജിഗ്‌നേഷ് പാണ്ഡ്യ 204 കോടി ഡോളറാണ് സ്‌റ്റേഡിയങ്ങള്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്, ന്യൂജേഴ്‌സി, വാഷിങ്ടണ്‍ ഡി.സി, ജോര്‍ജിയ, ഫ്‌ളോറിഡ, ടെക്‌സസ്, ഇലനോയ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഓരോന്നിലും 26,000ത്തോളം കാണികള്‍ക്കിരിക്കാനാവും. താമസ സമുച്ചയങ്ങള്‍, ഷോപ്പിങ്-വിനോദ കേന്ദ്രങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുല സൗകര്യങ്ങളാണ് പാണ്ഡ്യ ലക്ഷ്യമിടുന്നത്.

അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരം നടക്കുന്ന ലോകത്തിന്റെ എല്ലാ മൂലകളിലും തന്റെ രണ്ട് ആണ്‍മക്കളുമൊത്ത് അദ്ദേഹമത്തൊറുണ്ട്. ഇത്തരം യാത്രയില്‍ താനും മക്കളും മിക്ക സ്റ്റേഡിയങ്ങളിലും കണ്ടത് കാണികളായി ഒന്നുകില്‍ ഇന്ത്യക്കാരെയോ അല്ലെങ്കില്‍ അമേരിക്കക്കാരെയോ ആണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ യു.എസില്‍ ക്രിക്കറ്റിന് ‘റെഡിമെയ്ഡ്’ കാണികളും വന്‍ വിപണിയുമുണ്ടെന്നുമാണ് പാണ്ഡ്യയുടെ പക്ഷം. ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പ്രേമികളാണ് യു.എസ് ജനത. സ്‌പോര്‍ട്‌സ് സമ്പദ് രംഗത്തിനുമാത്രമായി 870 കോടി ഡോളറാണ് യു.എസില്‍ വകയിരുത്തുന്നതെങ്കില്‍ ഇന്ത്യയിലത് കേവലം 60 കോടി ഡോളറാണെന്നും പാണ്ഡ്യ ചൂണ്ടിക്കാണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top