Flash News

ഇസ്രയേലിന്റെ കൈയ്യേറ്റം എല്ലാ സമാധാന ശ്രമങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുമെന്ന് വൈറ്റ് ഹൗസ്

February 3, 2017

The Israeli separation wall divides the Pisgat Zeev Israeli Settlement, on the left, and the Shuafat Refugee Camp, on the right, outside Jerusalem, January 25, 2011. Al-Jazeera released leaked documents called the "Palestine Papers" that reveal that Palestinian negotiators were willing to compromise on the issues of Jerusalem and refugees during peace talks with Israel in 2008. UPI/Debbie Hill

വാഷിംഗ്‌ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നത് പലസ്തീനുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

എന്നാല്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കുടിയേറ്റത്തെ സംബന്ധിച്ച് ഔദ്യോഗികമായി നിലപാടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നിലവിലെ കുടിയേറ്റ ഭവനങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെങ്കിലും പുതിയ ഭവനങ്ങളുടെ നിര്‍മാണവും പഴയതിന്റെ വിപുലീകരണവും സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

1990കള്‍ക്ക് ശേഷം ആദ്യമായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ ഭവനം നിര്‍മിക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം പുറത്തു വന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയതെന്ന് കരുതുന്നു.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത ഭവനങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്‌ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്.

ഇസ്രായേല്‍ അനുകൂല നിലപാടായിരുന്നു ട്രംപിന്റേത്. പലസ്തീനിലേക്കുള്ള ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്ന യു.എന്‍ രക്ഷാ സമിതി പ്രമേയത്തെ ഡിസംബറില്‍ ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള നേരിയ നിലപാട് മാറ്റമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top