Flash News

സമാധാന സന്ദേശകന്‍ അസിം ഖമീസ അമൃത സര്‍വകലാശാലയില്‍

February 3, 2017

Azim khamisa 4

World renowned peace activist and international speaker address the audience

അമൃതപുരി: അമൃത സര്‍വകലാശാല ലോക പ്രശസ്ത സമാധാന സന്ദേശകന്‍ ശ്രീ അസിം ഖമീസ നയിക്കുന്ന “അക്രമരാഹിത്യത്തിന്‍റെയും സമാധാനപാതയുടെയും തത്വങ്ങള്‍ യുവജനതയില്‍ വരുത്തുന്ന സ്വാധീനം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പൊതു ചര്‍ച്ച അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു.

അന്താരാഷ്ട്ര പ്രാസംഗികനും ലോക പ്രശസ്ത സമാധാനപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ അസിം ഖമീസ മുഖ്യ അതിഥിയായിരുന്നു. കുട്ടികളിലും യുവാക്കളിലും ക്ഷമ, ഉത്തരവാദിത്വം, കാരുണ്യം, ചുമതാലാബോധം തുടങ്ങിയ സദ്ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരായി ലോകമെമ്പാടുമുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തര ബോധവല്‍ക്കരണം നടത്തിവരുന്ന അമേരിക്കയിലെ സാന്‍റിയാഗോ ആസ്ഥാനമായുള്ള താരിഖ് ഖമീസ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം.

Azim khameesa 3ലോകസമൂഹത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ അക്രമോത്സുകത വര്‍ധിക്കുവാനുള്ള കാരണങ്ങളില്‍ ഒരു വലിയ പങ്ക് മദ്യപാനവും മയക്കുമരുന്നുകളുടെ ദുരുപയോഗവും ആണെന്ന് അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. യോഗ, ധ്യാനം, ആത്മീയത, എന്നിവ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുകയും ലോകത്തുള്ള സര്‍വ്വ മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താല്‍ സമാധാന വഴി അതു തന്നെയാണെന്നും മാനവരാശിയിലുള്ള ഏവരും സമന്മാരാണെന്ന കാര്യം നാം ഓരോരുത്തരും ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷമിക്കാനുള്ള കഴിവു നിത്യേന പരിശീലിച്ചാല്‍ ലോക സമൂഹത്തില്‍ അതു വലിയ മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

തുടര്‍ന്ന് പ്രസ്തുത വിഷയത്തെ ആസ്പദമാക്കി നടന്ന ചോദ്യോത്തര വേളയില്‍ വിദ്യാര്‍ഥികളുടെ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

അമൃത എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ ബാലകൃഷ്ണ ശങ്കര്‍ സ്വാഗതം ആശംസിക്കുകയും, അമൃതപുരി കാമ്പസിലെ കോര്‍പ്പറേറ്റ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ചെയര്‍മാന്‍ ബ്രഹ്മചാരി ബിജുകുമാര്‍, അമൃതപുരി കാമ്പസിലെ ഫോറിന്‍ പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍ ഹരീഷ് ഇ പി തുടങ്ങിയവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top