Flash News

അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഗവര്‍ണറോട് കുമ്മനം രാജശേഖരന്‍

February 4, 2017

bjp-with-governerതിരുവനന്തപുരം: ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബിജെപി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.

സ്വജനപക്ഷപാതം, ദുഷ്ഭരണം, അധികാര ദുര്‍വിനിയോഗം, അനധികൃത നിര്‍മ്മാണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ കോളേജ് ഭരണ സമിതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കോളേജിനെ കുടുംബ സ്വത്തായി കൈകാര്യം ചെയ്യുകയാണെന്നും പരാതിയിലുണ്ട്.

1974 ലെ കേരളാ സര്‍വ്വകലാശാല നിയമം പൂര്‍ണ്ണമായും ലംഘിച്ചാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലുള്ള അമിത സ്വാധീനം ഉപയോഗിച്ച് അന്വേഷണം ഒഴിവാക്കാനാണ് കോളേജ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. അതിനാല്‍ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യാന്‍ ഇടപെടണമെന്നാണ് ആവശ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍കട്ടീല്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ജില്ലാ അദ്ധ്യക്ഷന്‍ എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കുമ്മനം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിക്ക് കൈമാറി. വേണ്ട പരിഗണനക്കായി പരാതി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കൈമാറി.

എ.ബി.വി.പി ലോ അക്കാദമി ഉപരോധിക്കും

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച കോളജ് ഉപരോധിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. ലക്ഷ്മി നായര്‍ കുറ്റംചെയ്തെന്ന് തെളിഞ്ഞിട്ടും അവരെ മാറ്റാന്‍ തയാറല്ളെന്ന നിലപാടില്‍നിന്ന് മാനേജ്മെന്‍റ് പിന്മാറണം. ശനിയാഴ്ച മാനേജ്മെന്‍റി ന്‍െറ തീരുമാനം അടിച്ചേല്‍പിക്കാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രി മാനേജ്മെന്‍റ് വക്താവിനെപ്പോലെ സംസാരിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നത് മാനേജ്മെന്‍റ് വക്താവിനെപ്പോലെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ലോ അക്കാദമി പ്രവേശന കവാടത്തില്‍ നിരാഹാരസമരം നടത്തുന്ന കെ. മുരളീധരനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന്‍െറ നടപടികള്‍ നല്ലകാര്യമാണ്. ഭരണകൂടത്തെയും പൊലീസിനെയും ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താമെന്നാണ് മാനേജ്മെന്‍റിന്‍െറ തെറ്റിദ്ധാരണ. കുറച്ചുകൂടി പക്വമായ സമീപനമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top