Flash News

മുസ്ലിം ചെറുപ്പക്കാരെ ഭീകരരെന്ന് മുദ്രകുത്തി വേട്ടയാടുന്നതിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രമേയം

February 4, 2017

dyfiകൊച്ചി: കശ്മീരിലെ പ്രത്യേക സൈനിക നിയമം റദ്ദ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. മുമ്പ് ത്രിപുരയില്‍നിന്ന് അസ്പ എടുത്ത് മാറ്റിയ പോലെ കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ നടപടി സ്വീകരിക്കണം. കശ്മീരില്‍ സൈന്യത്തിന്‍െറ പെല്ലറ്റ് പ്രയോഗത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കശ്മീരിലെ മനുഷ്യാവകാശധ്വംസനം അവസാനിപ്പിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഭീകരരെന്ന് മുദ്രകുത്തി രാജ്യത്താകെ വേട്ടയാടുന്നതിനെതിരെയും പ്രമേയം അവതരിപ്പിച്ചു. ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന 15.8 ശതമാനവും മുസ്ലിംകളാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലാണ് ഇത്. 20 ശതമാനത്തിലേറ വിചാരണ തടവുകാരും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളാണ്. ഭീകരരെന്നും തീവ്രവാദികളുമെന്ന് മുദ്രകുത്തി ജയിലില്‍ കഴിയുന്ന നിരപരാധികളുടെ കാര്യത്തില്‍ പുനരന്വേഷണം നടത്തണം.

യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്ന് തന്നെയാണ് എല്‍.ഡി.എഫ് നിലപാടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി. രാജേഷ് പറഞ്ഞു. ദുരഭിമാനക്കൊലകളും ജാതി പഞ്ചായത്തുകളും അവസാനിപ്പിക്കാന്‍ നിയമം പാസാക്കണമെന്ന പ്രമേയവും പശ്ചിമബംഗാളിലെയും പശ്ചിമേഷ്യയിലെയും ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയങ്ങളും പാസാക്കി.

വര്‍ഗീയതയ്ക്കെതിരെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും വികസനം തടസ്സപ്പെടുത്താതെ ആഗോളതാപനം തടയുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കപ്പെട്ടു.  ലോക കാന്‍സര്‍ ദിനമായ ശനിയാഴ്ച എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് പ്രതിനിധികളില്‍നിന്ന് 1,06,242 രൂപ സമാഹരിച്ച് കൈമാറി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top