Flash News

ഡി.വൈ.എഫ്.ഐയെ അടിമുടി ചെറുപ്പമാക്കണമെന്ന് സംഘടനാപ്രമേയം

February 4, 2017

1ekmകൊച്ചി: പുതിയ കാലത്തെ യുവാക്കളോട് സംവദിക്കാന്‍ ഭാഷയുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി വൈവിധ്യവത്കരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംഘടന പ്രമേയം. പുതിയകാല വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കായിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളെയെല്ലാം സ്പര്‍ശിക്കുംവിധം പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കണം. എല്ലാ വിഷയങ്ങളും സംഘടന ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്.

പുതിയ ചെറുപ്പക്കാര്‍ക്ക് മനസ്സിലാകുന്ന അവരുടെ ഭാഷയും ശൈലിയുമാവും സംഘടന പിന്തുടരുക. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ ബഹുമുഖ ഇടപെടലുകള്‍ നടത്തും. മുദ്രാവാക്യങ്ങള്‍, സമരരീതികള്‍, ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി പുനര്‍നിര്‍ണയിക്കും.

പുതിയ സാഹചര്യങ്ങള്‍ വെല്ലുവിളിനിറഞ്ഞതാണെന്നും അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവാക്കളെ സംഘടിപ്പിക്കുക പ്രയാസകരമാണെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എം.ബി. രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ ദിശ രേഖയില്‍ മാത്രമാക്കാതെ പ്രവര്‍ത്തനത്തിലും കൊണ്ടുവരാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സംഘടന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ ചര്‍ച്ചയും നടന്നു. ഡി.വൈ.എഫ്.ഐയുടെ എല്ലാ ഘടകങ്ങളിലും 20 ശതമാനം അംഗങ്ങള്‍ വനിതകളാകണമെന്ന ഭരണഘടനഭേദഗതിയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഭേദഗതികള്‍ ഞായറാഴ്ച ചര്‍ച്ച പൂര്‍ത്തിയാക്കി സമ്മേളനം അംഗീകരിക്കും. ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റുകളില്‍ ചുരുങ്ങിയത് രണ്ടു പേരെങ്കിലും വനിതകളാകണമെന്നും ദേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയയറ്റില്‍ ഭേദഗതി ഇത്തവണതന്നെ നടപ്പാക്കും. അംഗത്വവിതരണവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിയും സമ്മേളനത്തിന് മുന്നിലുണ്ട്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അവോയി മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top