Flash News

ജേക്കബ് തോമസിന് പിന്തുണയുമായി പിണറായി; ഐ.എ.എസ് ലോബിക്ക് അമര്‍ഷം

February 4, 2017

Jacob-Thomasതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് ജേക്കബ് തോമസില്‍ പൂര്‍ണവിശ്വാസമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരാമര്‍ശം ഐ.എ.എസ് ലോബിയെ അമര്‍ഷത്തിലാക്കി. ഇപ്പോള്‍ തന്നെ അപ്രഖ്യാപിത മെല്ലെപ്പോക്ക് സമരം നടത്തുന്ന ഐ.എ.എസ് ലോബി നിലപാട് കടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജേക്കബ് തോമസില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമാണെന്നും സര്‍ക്കാറിന് വിശ്വാസമില്ലാത്ത ഒരാള്‍ ഈ പദവിയില്‍ ഇരിക്കുമോ എന്നുമാണ് പിണറായി ചോദിച്ചത്.

ജേക്കബ് തോമസിനെതിരായ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി അവസാനിപ്പിച്ച കേസില്‍ ധനവകുപ്പിന്‍െറ സാമ്പത്തിക പരിശോധനാ വിഭാഗത്തിന്‍െറ ശുപാര്‍ശയില്‍ നടപടിക്ക് കഴിയുമോ എന്നതിന്‍െറ നിയമവശം പരിശോധിക്കുകയാണെന്നും പിണറായി പറഞ്ഞു. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയത് കൂടുതല്‍ വ്യക്തത വരുത്താനാണ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉണ്ടായ കേസാണിത്. വിജിലന്‍സ് അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് തെളിയിച്ചതുമാണ്. ഇപ്പോള്‍ ധനകാര്യ വകുപ്പിന്‍െറ അന്വേഷണ വിഭാഗമാണ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

വിജിലന്‍സിന് മുകളില്‍ ഒരു അന്വേഷണ സംവിധാനവും നിലവില്‍ സംസ്ഥാനത്തില്ല. ആ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ സാധിക്കുമോ എന്നതിന്‍െറ നിയമസാധ്യതയാണ് തേടുന്നത്. അതുകൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയതെന്നും പിണറായി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറെ വിശ്വസിക്കുന്ന മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും അവിശ്വസിക്കുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു. വിജിലന്‍സിന് മുകളിലല്ല മറ്റൊരു ഏജന്‍സിയും എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍, ജേക്കബ് തോമസിനെതിരായ ധനകാര്യപരിശോധനറിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണമാകാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ ഏത് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുമെന്നതും വ്യക്തമല്ല.

പൊലീസ് സേനയില്‍ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഒന്നാമനായ ടി.പി. സെന്‍കുമാര്‍ സര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അവധിയിലാണ്. ഇതു മുന്നില്‍ കണ്ടാണ് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ നിയന്ത്രിക്കാന്‍ വിജിലന്‍സ് കമീഷന്‍ രൂപവത്കരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെയും ഐ.എ.എസ് ലോബിക്ക് അമര്‍ഷമുണ്ട്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതും അവരാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ചില്‍ വിരമിച്ചാല്‍ നളിനി നെറ്റോയാകും ആ പദവിയിലത്തെുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top