Flash News

ആള്‍ദൈവങ്ങള്‍ (വാസുദേവ് പുളിക്കല്‍)

February 4, 2017

aldaivam sizeദൈവമേ എന്നുള്ള വിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദിമമനുഷ്യര്‍ ലോകമെങ്ങും പ്രകാശം പരത്തുന്ന സൂര്യന് ദൈവത്തിന്റെ സ്ഥാനം നല്‍കി നമസ്ക്കരിച്ചിരുന്നു. സൂര്യനമസ്ക്കാരം ഇന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയപരമായ ഒരു വ്യായമ പദ്ധതിയാണ്. ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യപരമായ നിലനില്പിന് സൂര്യനമസ്ക്കാരം ഉപകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാന്തരത്തില്‍ ദൈവസങ്കല്പത്തിന് സാരമായ മാറ്റം സംഭവിച്ചു, സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളും മുസ്ലീംഗളും നാനാത്വത്തില്‍ ഏകത്വം കല്പിച്ച് നിരവധി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈശ്വരന്റെ കാര്യത്തിലായാലും അല്ലെങ്കിലും മനുഷ്യരുടെ പ്രവര്‍ത്തികള്‍ അവരുടെ സുഖത്തിനുവേണ്ടിയാണ്. ‘അഖിലരുമാത്മസുഖത്തിനായി പ്രയത്‌നം, സകലവുമിങ്ങു സദാപി ചെയ്തിടുന്നു’. മനുഷ്യര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതു തന്നെയായിരിക്കണം.

photoആള്‍ ദൈവങ്ങളുടെ പ്രഭാവം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വര്‍ദ്ധിപ്പിച്ചുകൊണ്ടിരുക്കുകയാണ് എന്ന് പറയുതായിരുക്കും ശരി. അനുയായികള്‍ അവരുടെ കീഴില്‍ അന്ധമായി അണിനിരക്കുകയാണ്. ആള്‍ദൈവങ്ങളെ ആരാധിക്കുവര്‍ക്കും ആദ്ധ്യാത്മികതയുടെ ഔത്യമുണ്ടായിരിക്കുകയും അവരുടെ ജീവിതത്തിന്റെ അത്യന്തികമായ ലക്ഷ്യം ഈശ്വരസാക്ഷത്ക്കാരമായിരിക്കുകയും വേണ്ടതാണ്. എന്നാല്‍ അവരില്‍ ചില വിഭാഗത്തിന് ആദ്ധ്യാത്മികതയുടെ പ്രസരണത്തിന് പകരം അക്രമ വാസന വളര്‍ന്നു വരുതായികാണാം. അതിനുദാഹരണമാണ് ഉത്തര്‍ പ്രദേശിലെ പരേതനായ ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ ജവഹര്‍ ബാഗ് പാര്‍ക്കില്‍ പോലീസിനു നേരെ നടത്തിയ ആക്രമണം. ഉത്തര്‍ പ്രദേശിലെ തീര്‍ത്ഥാടന നഗരമായ മഥുരയില്‍ 280 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ജവഹര്‍ ബാഗ് പാര്‍ക്ക് എന്നറിയപ്പെടുന്നത്. ബാബാ ജയ് ദേവിന്റെ ആരാധകര്‍ ആസാദ് വൈദിക് വൈചാരിക് സത്യാഗ്രഹി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മുവ്വായിരത്തോളം പേര്‍ താമസിക്കുന്ന പാര്‍ക്ക് കയ്യേറിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍ക്ക് ഒഴിപ്പിക്കാന്‍ എത്തിയ പോലീസുകാരുടെ നേര്‍ക്ക് സത്യാഗ്രഹി സംഘടന അക്രമം അഴിച്ചുവിട്ടത് തോക്ക്, ഗ്രനേഡ് തുടങ്ങിയ ആയുധസഹത്തോടെയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കാനും സര്‍ക്കാരിന്റെ ആജ്ഞകള്‍ നിഷേധിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന, ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ അനുയായികള്‍ ഉള്‍പ്പെടുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ദിരഗാന്ധിയുടെ സമയത്തുണ്ടായ ഗോള്‍ഡന്‍ ടെംബിള്‍ സംഭവത്തോട് ചേര്‍ത്തു വയ്ക്കാം. ഗോള്‍ഡന്‍ ടെംബളില്‍ ആയുധങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിനോട് യുദ്ധം ചെയ്ത് സ്വന്തം രാജ്യം രൂപികരിക്കുവാന്‍ ശ്രമിച്ച സിക്കുകാരെ അനുസ്മരിപ്പിക്കുന്നതാണ് ജവാഹര്‍ ബാഗ് പാര്‍ക്ക് കയ്യേറി യുദ്ധ സന്നാഹങ്ങളൊരുക്കി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സംഘം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ചരിത്രത്തിലൂടെ നടന്നു പോകുവര്‍ക്ക് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും മറ്റൊരു സംഭവം. സംസ്ക്കാരാധഃപതനം മൂലം മനുഷ്യര്‍ കൊടും ക്രൂരതയിലേക്ക് കുതറി വീഴുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില മനുഷ്യരില്‍ അന്തര്‍ ലീനമായിരിക്കു അക്രമ വാസനയും ക്രിമിനല്‍ വാസനയും എക്കേുമായി അമര്‍ത്തി വയ്ക്കാന്‍ സാധിക്കുകയില്ല. ഒരു ആള്‍ദൈവത്തിന്റെ അനുയായികളിലാണ് ഈ അക്രമ വാസന വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ക്കണം. ആള്‍ദൈവത്തിന്റെ ശിക്ഷണം സാക്ഷാത്ക്കരിക്കാന്‍ വിപ്ലവം ഉന്നം വയ്ക്കുന്ന ആത്മ സംഘര്‍ഷത്തിനിരയായ ഒരു സംഘമായി വേണം ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ മറവില്‍ നില്‍ക്കുന്ന അനുയായികളെ കാണാന്‍.

കേരളീയരെയെല്ല വിദേശിയരേയും വളരെയധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആള്‍ദൈവമാണ് കൃഷ്ണഭാവത്തിലും ദേവീഭാവത്തിലും പ്രത്യക്ഷപ്പെടുന്ന മാതാ അമൃതാനന്ദമയി. ശിവനും ശക്തിയും പോലെ ദേവിയും ദേവനും സമ്മേളിക്കുന്ന ആള്‍ദൈവമായി മാതാ അമൃതാനന്ദമയിയെ കണക്കാക്കാം. മാതാ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ക്ക് അര്‍ത്ഥനാരീശ്വര പ്രതിമ തന്‍ മുന്നില്‍ അജ്ഞലി കൂപ്പി നില്‍ക്കുന്ന പ്രതീതിയുളവാകാം. അഭ്യസ്ഥവിദ്യരുടെ ഒരു നിര തന്നെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യഗണത്തിലുണ്ട്.വര്‍ഷം തോറും അമേരിക്ക സന്ദര്‍ശിക്കുന്ന മാതാ അമൃതാനാന്ദമയിയെ കാണാന്‍ അവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആരംഭഘട്ടട്ടത്തില്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം വാഷിംഗ്ടന്‍ ഡിസിയില്‍ പോയത് ഓര്‍ക്കുന്നു. പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്നുള്ള ഒരു ഉല്ലാസയാത്രയായിട്ടാണ് എനിക്ക് തോന്നിയത്. അന്ന് ഞാന്‍ കണ്ട അമൃതാനന്ദമയി ആള്‍ ദൈവങ്ങളുടെ ഗണത്തില്‍ പെട്ട ദേവിയായിരുന്നില്ല. വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് സന്ദര്‍ശകരെ മാറോടണച്ച് അനുഗ്രഹിക്കുന്ന സ്‌നേഹമയിയായ ഒരമ്മയെയാണ് ഞാന്‍ കണ്ടത്. ഭക്തി സാന്ദ്രമായ ഭജന നയിക്കുന്ന ഒരു സംഗീതജ്ഞ. ശ്രുതി മധുരമായ അമൃതാനന്ദമയിയുടെ സംഗീതവും അമൃത് പൊഴിയുതുപോലുള്ള ജീവിതത്തെക്കുറിച്ചുള്ള കൊച്ചു കൊച്ചു ഭാഷണങ്ങളും സര്‍വ്വര്‍ക്കും ആകര്‍ഷണീയമായിത്തോന്നി. ധ്യാനത്തില്‍ പങ്കെടുത്ത് മനസ്സിന്റെ ഭാരം ഇറക്കിവച്ച ആത്മ സംതൃപ്തിയോടെയാണ് ഞങ്ങള്‍ മടങ്ങിയത്. എന്നാല്‍ ഇന്ന് മാതാ അമൃതാനന്ദമയി ദേവിയാണ്. പൂണുനൂലിട്ട നമ്പൂതിരി പൂജാരികള്‍ കൈവെള്ളയിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയാലെ ദേവി ദേവന്മാരുടെ അനുഗ്രഹമുണ്ടാവുകയുളളു എന്ന നൂറ്റാണ്ടുകളായിട്ടുള്ള വിധേത്വത്തില്‍ നിന്നുടലെടുത്ത വിശ്വാസം ആധുനിക ഘട്ടത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. എാല്‍ അമൃതാനന്ദമയി ഭക്തന്മാര്‍ ഈ യാഥാസ്ഥികരെ ഗൗനിക്കുന്നില്ല. ദേവിയുടെ പടം വീടുകളില്‍ സൗകര്യപ്രദമായ സ്ഥലത്ത് വച്ച് ഒരു ക്ഷേത്രത്തിന്റെ പ്രതീതി ജനിപ്പിച്ച് ദേവിക്ക് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി പുഷ്പാര്‍ച്ചനയും മറ്റും ചെയ്തു കൈ കൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ വിശ്വസിക്കുന്നത് അവരുടെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമായിരിക്കുന്നത് മാതാ അമൃതാനന്ദമയി ആണെന്നാണ്. ഓം നമ ശിവായ, ഓം നാരായണ നമഃ എന്നൊക്കെ ഉച്ചരിക്കുന്ന മന്ത്രങ്ങള്‍ക്ക് സമാനമായി ഓം അമൃതാനന്ദമയിയേ നമഃ എന്ന മന്ത്രോച്ചാരണവും മണിനാദവും അവരുടെ ക്ഷേത്രങ്ങളില്‍ മുഴുങ്ങിക്കേള്‍ക്കാം. മാതാ അമൃതാനന്ദമയി ചിലര്‍ക്ക് ധനലക്ഷ്മിയാണ്, ചിലര്‍ക്ക് സാന്ത്വനത്തിന്റെ മൂര്‍ത്തിയാണ് മറ്റു ചിലര്‍ക്ക് സംഗീത ദേവതയും. മാതാ അമൃതാനന്ദമയയില്‍ അമാനുഷികത കല്പിക്കാനായി, അവര്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയതായി പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. കബറടക്കിയവരെ ജീവിപ്പിക്കുക, തടാകത്തിലെ സ്വഛമായ ജലപരപ്പിലൂടെ നടക്കുക അന്ധനു കാഴ്ചയും ബധിരനു കേള്‍വിയും നല്‍കുക തുടങ്ങിയ അമാനുഷിക പ്രവര്‍ത്തികള്‍ ചെയ്യുവര്‍ ദൈവിക ശക്തിയുടെ അതിപ്രസരമുള്ളവരാണെ് വിശ്വസിക്കുവരുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ ഈ ഈശ്വരീയ പ്രഭാവത്തിന്റെ കഥകള്‍ ഒന്നൊഴിയാതെ മതഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിക്കും. വരും തലമുറയിലേക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിനും ഇത്തരം കഥകള്‍ സഹായിക്കും എന്നാണ് കരുതപ്പെടുത്. കഥകളിലെ യാഥാര്‍ത്ഥ്യം ചികഞ്ഞു നോക്കുവര്‍ ചിലപ്പോള്‍ അവിശ്വാസികളായിതീരുമെതുകൊണ്ട് അതിന് ചുരുക്കം ചിലരെ ശ്രമിക്കാറുള്ളു. എന്നാല്‍ മണല്‍ തരികള്‍ പോലെ വിശ്വാസികളെ കാണുമ്പോള്‍ ബോദ്ധ്യമാകും. മാതാ അമൃതാനന്ദമയിയുടെ സിധിയിലേക്ക് ഒഴുകുന്ന ജന പ്രവാഹത്തിന്റെ വ്യാപ്തി അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ പ്രഭാവവും സ്വാധീനവും വ്യക്തമാക്കുന്നു.

ദൈവം സ്‌നേഹമാണ് എന്ന വചനത്തെ അത്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് മാനവരാശിയോടുള്ള ഉദാത്തമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ഈ ആള്‍ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും. ശ്രീ ബുദ്ധന്‍ ഉപദേശിച്ച മൈത്രിയും കരുണയും പ്രജ്ഞയും എന്ന മൂല്യ വിവക്ഷയാണ് ദേവിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. അനുപമമായ മാതൃവാത്സല്യം ചൊരിഞ്ഞും മനുഷ്യമനസ്സുകളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചും ആദ്ധ്യാത്മിക സന്ദേശം പരത്തിയും വിശ്വവ്യാപകമായ ഒരു ധാര്‍മ്മിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്ന അമ്മയെ നിലയില്‍, ആള്‍ദൈവത്തിന്റെ പരിവേഷം നല്‍കാതെ, ആരാധിക്കുന്നതല്ലേ ഉത്തമം?

സേവനതല്‍പരനായ മറ്റൊരു ആള്‍ദൈവമാണ് അമൃതാനന്ദമയിയെപോലെ ലക്ഷക്കണക്കിനു വിശ്വാസികളുള്ള സത്യസായി ബാബ. ആതുരസേവനത്തില്‍ സത്യസായി ബാബയുടെ സ്ഥാപനങ്ങളെ മാതാ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളോട് താരതമ്യപ്പെടുത്താവുന്നതാണ്. അദ്ദേഹം ജനങ്ങളെ ആകര്‍ഷിക്കുന്നത് തനിക്ക് ദിവ്യശക്തിയുണ്ടെ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്. മാജിക്, ഹിപ്‌നോട്ടിസം മുതലായവ സത്യസായി ബാബ സമര്‍ത്ഥമായി പ്രയോഗിക്കുന്നത് ബലഹീനരായ വിശ്വാസികളെ സ്വാധീനിക്കുന്നു. കൈവെള്ളയില്‍ നിന്ന് ഭസ്മം എടുത്തുകൊടുക്കുന്നത് സത്യസായി ബാബയുടെ അമാനുഷിക ശക്തിയായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത് ഭസ്മത്തിനു പകരം കൈവെള്ളയില്‍ നിന്ന് ഒരു കാറ് എടുത്തുകൊടുക്കാമോ എന്നു ചോദിക്കുന്നവരെ അവിശ്വാസികള്‍ എ് മുദ്രയടിച്ച് പുറംതള്ളുു. ഭസ്മം ഒളിപ്പിച്ചു വയ്ക്കുതു പോലെ കാറ് ഒളിപ്പിച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റുമെന്ന് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുകയും, തങ്ങളുടെ വലയത്തിന് പുറത്തുനി്ന്ന് യഥാര്‍ത്ഥ രോഗികള്‍ കടുവരുമ്പോള്‍ അവരുടെ അസുഖംമാറ്റാന്‍ സാധിക്കുകയില്ല എ് നിശ്ചയമുള്ളതുകൊണ്ട് രോഗം മാറാത്തത് തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ രോഗിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്ന് പ്രഖ്യാപിച്ച് ന്യായീകരിക്കുകയും ചെയ്യുന്ന തട്ടിപ്പു സംഘത്തെ സത്യസായി ബാബ അനുസ്മരിപ്പിക്കുന്നു. യുക്തിവാദികള്‍ക്കറിയാം സത്യസായി ബാബയുടെ പൊള്ളത്തരം. എന്നാല്‍ യുക്തിവാദങ്ങളെ അതിജീവിച്ച് അനുയായികള്‍ ആള്‍ദൈവത്തെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ എന്നു തുടങ്ങുന്ന സാര്‍വ്വലൗകികമായ ‘ദൈവദശകം’എന്ന പ്രാര്‍ത്ഥനഗീതം കേരളീയര്‍ക്ക് സുപരിചിതമാണ്. ദൈവത്തിന്റെ മഹിമാവ് പാടിപ്പുകഴ്ത്തുന്ന ഈ പ്രാര്‍ത്ഥനഗീതം എഴുതിത്തന്ന നാരായണ ഗുരിവിനേയും ആള്‍ദൈവങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പൂജിക്കുന്നുണ്ട്. നാരായണ ഗുരുവിന്റെ അനുയായികള്‍ ‘ഈശ്വര ശ്രീനാരായണ, നിന്നെ കാണുന്നു ഞാനെുമീശ്വര’ എു പാടുമ്പോള്‍ അവര്‍ക്ക് ഒരു പ്രത്യേക ആവേശമാണ്. ഗുരുവിന്റെ സാിദ്ധ്യം അനുഭവപ്പെടുന്ന അനുഭൂതിയില്‍ അവര്‍ ലയിച്ചു ചേരുകയാണോ എന്നു തോിപ്പോകും. നാരായണ ഗുരുവിനെ താന്ത്രികവിധിപ്രകാരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വേദമന്ത്രങ്ങള്‍ ചൊല്ലി ഈശ്വരനെ വിഗ്രഹത്തിലേക്ക് ആവാഹിക്കലാണ് പ്രതിഷ്ഠാകര്‍മ്മം കൊണ്ട് നിര്‍വഹിക്കപ്പെടുന്നത് എന്ന വിശ്വാസത്തില്‍, ഈശ്വര ചൈതന്യം പ്രസരിക്കുന്നു എന്നു കരുതപ്പെടുന്ന വിഗ്രഹങ്ങളുടെ മുന്നില്‍ നിന്നു കൊണ്ട് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാരായണ ഗുരുവിനെ അഭ്രപാളികളിലോ കല്‍പ്രതിമകളിലോ ആക്കി ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കരുത് എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം ചൂണ്ടികാണിക്കാം.

ഗുരു ഒരു ദിവസം രാവിലെ കുളികഴിഞ്ഞ് ശിവഗിരി മഠത്തില്‍ എത്തിയപ്പോള്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ പടത്തിനു മുന്നില്‍ അവില്, മലര്, പാല്, പഴം മുതലായവ വെച്ചു പൂജിക്കുന്നതു കണ്ട്, ആ പാലും, പഴവും മറ്റും ഇങ്ങോട്ട് തന്നിരുെങ്കില്‍ എന്റെ വിശപ്പടക്കാമായിരുന്നു എന്നു ഗുരു പറഞ്ഞു. തന്നെ ദൈവമായി കരുതി പൂജിക്കരുതെന്ന് ഗുരു വ്യഗ്യഭാഷയില്‍ പറഞ്ഞത് ആ ശിഷ്യനു മനസ്സിലായി. അയാള്‍ പൂജനിര്‍ത്തി. യഥാര്‍ത്ഥ ഗുരുവിനെ പഠിക്കാന്‍ തുടങ്ങി. അിറവിലുമേറി അിറഞ്ഞ ഗുരുവിന്റെ മഹത്വം മനസ്സിലാക്കി. എന്താണ് ദൈവം എന്ന് ഗുരുപറഞ്ഞു തിന്നട്ടുള്ളതിന്റെ തിരിച്ചറവില്‍ കണ്ണുകളഞ്ചു(പഞ്ചേന്ദ്രിയങ്ങള്‍) മുള്ളടക്കി പ്രപഞ്ചത്തിാധാരമായ ആ കരുവിനെ തെരുതെരെ വീണു വണങ്ങാന്‍ തുടങ്ങി. ദൈവദശകത്തില്‍ ഗുരു ദൈവമേ എ് സംബോധന ചെയ്യുത് ഗുരുവിനെത്തെയാണോ? ഒരിക്കലുമല്ല. ഈ പ്രപഞ്ച വസ്തുക്കളെല്ലാം വിരിയിക്കുന്ന ദിവ്യ ചൈതന്യത്തെയാണ്. ഒരിക്കലും അണയാത്ത വിളക്കാണത്. നീ സത്യംജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും, നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും, അകവും പുറവും തിങ്ങും മഹിമാവും എിങ്ങനെ ദൈവദശകത്തിലും ബ്രഹ്മമയമായ അിറവാണ് ദൈവമെന്ന് ആത്മോപദേശ ശതകത്തിലും ഹിന്ദുമത തത്ത്വങ്ങളെ ആധാരമാക്കി ഗുരു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എന്താണ് ദൈവമെന്ന് നിര്‍വ്വചനങ്ങളിലൂടെ വെളിപ്പെടുത്തിത്തന്ന നാരായണഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുന്നതിലുള്ള യുക്തി ഹീനതയും ഔചിത്യമില്ലായ്മയും ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ അനുയായികള്‍ ഈശ്വര ശ്രീനാരായണ എന്നും മറ്റുമുള്ള പുകഴ്ത്തുപാട്ടുകള്‍ പാടി ഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് അരക്കിട്ടുറപ്പിക്കുകയാണ്. കേരളത്തിലുടെ യാത്ര ചെയ്യുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ എന്ന പോലെ അവിടവിടെ നാരായണഗുരുവിന്റെ ഫോട്ടോ ഒരു വശത്തു വെച്ച് ഗുരുദേവക്ഷേത്രം എെഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ കാണാം. മതങ്ങള്‍ തമ്മില്‍ പൊരുതി ജയിപ്പതസാധ്യമെന്ന് മനസ്സിലാക്കി മതസമന്വയം എന്ന ലക്ഷ്യത്തോടെ സര്‍വ്വമതസമ്മേളനം നടന്ന ആലുവായിലെ അദൈ്വതാശ്രമം ഇന്നു ഗുരുദേവക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠ. രണ്ടുകോടി രൂപ മുടക്കി ഒരു ധനവാന്‍ പണിയിച്ചു കൊടുത്തതാണെത്രെ മനോഹരമായ ആ ക്ഷേത്രം. അവിടത്തെ ലൈബ്രറി കണ്ടപ്പോള്‍ ആ പണത്തിന്റെ ഒരംശംമെങ്കിലും ലൈബ്രറി വികസിപ്പിക്കാന്‍ ചിലവഴിച്ചിരുെന്നങ്കില്‍ ജനങ്ങള്‍ക്ക് അിറവുകൊണ്ട് പ്രബുദ്ധരാകാനുളള വഴിയൊരുക്കുതായി അഭിമാനിക്കാമായിരുന്നു. ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാക്കുക എന്ന് ഉപദേശിച്ച ഗുരുവിനെ ക്ഷേത്രങ്ങളില്‍ തളച്ചിട്ടിരിക്കുന്നത് ഗുരുവിനോട് കാണിക്കുന്ന അനീതിയാണ്, ഗുരുവിനെ പരിഹസിക്കലാണ്. നാരായണ ഗുരുവിനെ പ്രതിഷ്ഠിച്ച് നിത്യ പൂജയും പുഷ്പാജ്ഞലിയും മറ്റും നടത്തി ഗുരുദേവക്ഷേത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ശ്രീ നാരായണ ധര്‍മ്മത്തിന് ഹാനി സംഭവിക്കുകയാണ്. ശ്രീ നാരായണ ധര്‍മ്മം പരിരക്ഷിക്കേണ്ടത് അനുയായികളുടെ കടമയാണെ് അവര്‍ മറന്നു പോകുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നു വുകൊണ്ടിരിക്കുന്ന ഗുരുദേവ ക്ഷേത്രങ്ങള്‍ കണ്ടാല്‍ ഗുരു പറഞ്ഞുകൊടുത്തതൊും അനുയായികള്‍ മനസ്സിലാക്കിയില്ലല്ലോ, ഗുരുവിനെ ഒരു ആള്‍ദൈവമായി അധഃപതിപ്പിച്ചല്ലോ എന്നോര്‍ത്ത് ദുഃഖിതരാകുന്ന ഗുരുഭക്തന്മാരുണ്ട്. ക്ഷേത്രപ്രതിഷ്ഠകള്‍ക്കു വേണ്ടി ചിലവഴിക്കു പണം ഗുരുവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുവാന്‍ വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ ഗുരുവിന്റെ അഭീഷ്ടം സഫലീകരിക്കുവാന്‍ ശ്രമിച്ചു എന്ന് അനുയായികള്‍ക്ക് അവകാശപ്പെടാമായിരുന്നു.

ദൈവം മതാതിഷ്ടിതമാണ്. നാരായണഗുരുവിനെ ദൈവമായി കണക്കാക്കുമ്പോള്‍ ഗുരുവിന്റെ പേരിലും വേണമല്ലോ ഒരു മതം. ജാതിമത ഭേദ ചിന്തകള്‍ക്കതീതമായിരുന്നു നാരായണ ഗുരു എന്നു മലസ്സിലാക്കാതെ ഗുരു ഒരു മതം സ്ഥാപിക്കാത്തതിലുള്ള അമര്‍ഷവും കുണ്ഠിതവും പ്രകടിപ്പിക്കുന്ന നേതാക്കന്മാരും അവരെ പിന്താങ്ങു അനുയായികളും ശ്രീ നാരായണ സംസ്ക്കാരത്തില്‍ നിന്ന് എത്രയോ ദൂരത്താണ്. ജാതി ചോദിക്കരുത്, പറയരുത് എന്നുപദേശിച്ചുകൊണ്ട് ജാതി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നാരായണഗുരുവിന്റെ അനുയായികള്‍ ശ്രീ നാരായണീയര്‍ എന്ന പുതിയ ജാതി വിഭാഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈഴവ/തീയ്യ വിഭാഗം ‘ശ്രീനാരായണീയ’ മതം സ്ഥാപിക്കാനുള്ള ഉദ്യമവുമായി മുന്നോട്ടു പോകുന്നു. അതിനിടയില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ ആറാം വാര്‍ഷികം യാതൊരു സങ്കോചവും കൂടാതെ ആഘോഷിക്കുന്നു. എന്തൊരു വിരോധാഭാസം! മതേതരവും യുക്ത്യാധിഷ്ഠിതവുമായ ഒരു സാമൂഹ്യ സാംസ്ക്കാരികതയുടെ ഭൂമിക രൂപപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടുകൂടി മുന്നോട്ട് പോവുകയും മതത്തിന്റെ ഇടുക്കുചാലില്‍ പെട്ടുഴലുന്ന ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടി മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്തായ സന്ദേശം നല്‍കിയ നാരായണ ഗുരുവിനെ ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നിര്‍മ്മൂല്യമായ കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന നേതാക്കന്മാര്‍ ശ്രീനാരായണ സംസ്ക്കാരം ഉള്‍ക്കൊള്ളാനോ ആ സംസ്ക്കാരം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനോ ശ്രമിക്കാതെ നിലത്തു കിടക്കുന്ന വള്ളിയെപ്പോലെ ശ്രീനാരായണ സംസ്ക്കാരത്തെ ചവിട്ടി മെതിക്കുകയാണ്. ശ്രീനാരായണ സംസ്ക്കാരത്തെ തമസക്കരിക്കുകയാണു. ശ്രീനാരായണ തത്വ പ്രചാരണം ലക്ഷ്യമാക്കേണ്ടവര്‍ സംഘടനാ നേതൃത്വത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനകള്‍ നടത്തുമ്പോള്‍ അവര്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നു. ഈഴവ സമുദായത്തിന് നേതാവില്ല എന്നു പറഞ്ഞ രാഷ്ട്രീയ കോമാളിയേക്കാള്‍ വലിയ കോമാളിയായി നേതൃത്വം അധഃപതിക്കുന്നത് ആത്മവീര്യമുള്ള നിഷ്പക്ഷമതികളായ ഗുരുഭക്തന്മാര്‍ക്ക് നാണക്കേടാണ്. മങ്ങിപ്പോയ സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാനും സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനും ശ്രീനാരായണ സംസ്ക്കാരം എന്തെന്ന് മനസ്സിലാക്കി അതിനനുസൃതമായി പെരുമാറാന്‍ പഠിക്കണം. ഗുരു ദൈവമല്ല എന്ന് ഞാന്‍ പറയുന്നത് എന്റെ നാക്ക് മുറിച്ചു കളയുന്നതിന് തുല്യമാണെന്ന് പറഞ്ഞ് അനുയായികളെ വഴി തെറ്റിക്കു സന്യാസിമാരെ തിരിച്ചറിഞ്ഞ് അവരെ ശ്രീനാരായണ ഭക്തന്മാരെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണം. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഗുരുദേവക്ഷേത്രങ്ങള്‍ സ്ഥാപിക്കാനുള്ള ആവേശം പകര്‍ന്നു കൊടുക്കാതെ അനുയായികളെ നേര്‍വഴിക്ക് നയിക്കുകയും വേണം. യഥാര്‍ത്ഥ ഗുരുവിനെ അിറയാത്തതുകൊണ്ടാണ് അനുയായികള്‍ അബദ്ധത്തില്‍ ചെന്നു വീഴുത്. നേരത്തെ സൂചിപ്പിച്ച, ഗുരുവിനെ ദൈവമായി പൂജിച്ചിരു ശിവഗിരി മഠത്തിലെ ശിഷ്യനുണ്ടായ മാനസിക പരിവര്‍ത്തനവും ചിന്തയുടെ ഔത്യവും അനുയായികള്‍ക്കുണ്ടാകേണ്ടത് ഗുരുവിനോട് നീതി പുലര്‍ത്തുന്നതിനു അനിവാര്യമാണ്. ശിവഗിരി മഠത്തിലെ ഇന്നത്തെ സന്യാസിമാരുടെ സ്ഥിതി വിചിത്രമാണ്. പാഠ പുസ്തകങ്ങളില്‍ നാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ച് വരും തലമുറയില്‍ മിദ്ധ്യാധാരണ ജനുപ്പിക്കുന്നത് നാരായണഗുരുവിനെ ലോക ഗുരുവിന്റെ സ്ഥാനത്തുനിന്നു തള്ളിമാറ്റാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിത പ്രവര്‍ത്തനമാണ്. അതിനെ എതിര്‍ക്കുന്ന ശിവഗിരി മഠത്തിലെ സന്യാസിമാര്‍ അനുയായികള്‍ ഗുരുവിനെ ദൈവമായി പൂജിക്കുന്നതിന്റെ തത്വ വിരോധം ചൂണ്ടിക്കാണിച്ച് അവരെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുിന്നല്ല. നാരായണഗുരുവിനെ ദൈവമായി പൂജിക്കുന്നത് അവരവരുടെ മനോഗതം എന്നു പറഞ്ഞു മൗനാനുവാദം നല്‍കി അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് വഴുതി വീഴാന്‍ പ്രേരിപ്പിക്കുന്ന സന്യാസിമാര്‍ ഗുരുകുലത്തിലും ഉള്ളത് അപമാനകരമാണ്.

ജനങ്ങളുടെ ദൈവസങ്കല്പത്തിലുള്ള വൈവിധ്യം മൂലം നിരവധി ആള്‍ ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ക്ഷേത്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദൈവസങ്കല്പത്തിലുള്ള ഈ തെറ്റിദ്ധാരണ അകറ്റി യഥാര്‍ത്ഥ ദൈവസങ്കല്പം എന്തായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മതങ്ങള്‍ മുന്നോട്ടു വരേണ്ടതാണ്. ദൈവാനുഭൂതി എന്തെെന്നനിക്കറിയാം. പക്ഷെ അത് വിശദീകരിക്കാന്‍ എനിക്കാകുന്നില്ല, അത് അനുഭവിച്ചു തെന്നയറിയണം എന്ന് സെ.   അഗസ്റ്റിന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ‘ഒരു പതിനായിരമാദിതേയരൊന്നായ് വരുവതു പോലെ വരും വിവേകവൃത്തി’ എന്ന് ഈശ്വരാതാദാത്മ്യത്തെപ്പറ്റി നാരായണഗുരു സ്വാനുഭവം വെളിപ്പെടുത്തുന്നു. സെയ്ന്റ് ആഗസ്റ്റിന്‍ പറഞ്ഞതുപോലെ ഒരോരുത്തര്‍ക്കും ഈശ്വരസാക്ഷാത്ക്കാരമുണ്ടാകുമ്പോള്‍ ആള്‍ദൈവാരാധന തന്നെ നിലച്ചുകൊള്ളും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top