Flash News

മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ വിസ നിയന്ത്രണത്തില്‍ ഇളവനുവദിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്; ജഡ്ജിയുടെ നടപടി പരിഹാസ്യമാണെന്ന് ട്രം‌പ്

February 4, 2017

gettyimages-633770908വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍ ഇളവ്. റദ്ദാക്കാത്ത വിസ ഉള്ളവര്‍ക്കെല്ലാം യുഎസിലേക്കു യാത്രചെയ്യാമെന്ന് യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിസ നിയന്ത്രണം യുഎസ് കോടതി സ്റ്റേചെയ്ത സാഹചര്യത്തിലാണു നടപടി. അതേസമയം, സര്‍ക്കാര്‍ നടപടി തടഞ്ഞ സിയാറ്റില്‍ ജില്ലാ ജഡ്ജിയെ ആക്ഷേപിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി.

കോടതിയുത്തരവ് റദ്ദാക്കുമെന്നും സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ നടപടി പരിഹാസ്യമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ക്രമസമാധാനപാലനം അസാധ്യമാക്കുന്നതാണു ജില്ലാ ജഡ്ജി ജയിംസ് റോബര്‍ട്ടിന്റെ നിലപാട്. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വന്‍ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അധികാരവും പ്രസിഡന്റിനുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ പറഞ്ഞു.

വിസ നിഷേധ ഉത്തരവിനെതിരെ യുഎസിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 60,000ല്‍ പരം ആളുകളുടെ വിസകളാണ് ഉത്തരവിനെ തുടര്‍ന്ന് റദ്ദാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന യുഎസ് റെഫ്യൂജി അഡ്മിഷന്‍ പ്രോഗ്രാം 120 ദിവസത്തേക്കും നിര്‍ത്തിവച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top