Flash News

ജയയുടെ വിശ്വസ്തരെ ശശികല വെട്ടിനിരത്തി, അധികാരമുറപ്പിക്കാന്‍

February 5, 2017

Chennai: Tamil Nadu Chief Minister J Jayalalithaa and chief secretary Sheela Balakrishnan at the President's Police Medal and Tamil Nadu Chief Minister's Police Medal distribution Ceremony at Nehru Indoore Stadium In Chennai on Friday. PTI Photo by R Senthil Kumar(PTI8_23_2013_000221A)

ചെന്നൈ: തമിഴ്നാട്ടില്‍ ജയലളിതയുടെ വിശ്വസ്തരെ സമര്‍ഥമായി വെട്ടിനിരത്തിയശേഷമാണ് ശശികല അധികാരം പിടിച്ചെടുത്തത്. ജയലളിതയുടെ വിശ്വസ്ത സംഘത്തില്‍പെട്ട മലയാളി വനിത ഷീല ബാലകൃഷ്ണന്‍ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ പ്രത്യേക സെക്രട്ടറിമാരായിരുന്ന കെ.എന്‍. വെങ്കട്ടരമണന്‍, എ. രാമലിംഗം എന്നിവരാണ് തെറിച്ചത്.

ഷീലക്ക് മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരുന്നു. 2012 മുതല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഇവര്‍ വിരമിച്ചതിനെത്തുടര്‍ന്ന് 2014ലാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ഉപദേശകയായി സ്ഥാനമേറ്റത്. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് സംസ്ഥാന ഭരണനിര്‍വഹണം ഷീലയുടെ നേതൃത്വത്തിലായിരുന്നു. ഷീല അധികാരകേന്ദ്രത്തിലുണ്ടായാല്‍ അത് തനിക്ക് ഭീഷണിയാകുമെന്ന് ശശികല കരുതിയിരുന്നു. ജയയുടെ കാലത്ത് ശശികല നടത്തിയ അന്തര്‍നാടകങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന ആള്‍ കൂടിയാണ് ഷീല.

sasikalaജയയുടെ കാലത്ത് അവഗണിച്ചിരുന്ന നേതാക്കളെ മുതിര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി തന്നോടൊപ്പം നിര്‍ത്താന്‍ ശശികല നീക്കം നടത്തിയിരുന്നു. 23 പേരെയാണ് പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നിയമിച്ചത്. അതേസമയം, ശശികല നടരാജനെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരെ വിമത എം.പി ശശികല പുഷ്പ നല്‍കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അണ്ണാ ഡി.എം.കെയോട് വിശദീകരണം തേടി.

ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിനൊപ്പം മുഖ്യമന്ത്രി പദവികൂടി വഹിക്കണമെന്ന് മുമ്പുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഈ ആവശ്യമുന്നയിച്ച് രംഗത്തത്തെിയതിനത്തെുടര്‍ന്ന് ചില മന്ത്രിമാരും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ജയ അകറ്റിനിര്‍ത്തിയ പന്നീര്‍സെല്‍വത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് ലഭിച്ചത് തോഴിയായിരുന്ന ശശികലയുടെ ഇടപെടലിലാണ്. താന്‍സി കേസില്‍പെട്ട് 2001ല്‍ ജയലളിത സ്ഥാനമൊഴിഞ്ഞപ്പോഴാണ് പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനം ആദ്യം ഏല്‍പിച്ചത്.

സാധാരണക്കാരായ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ പന്നീര്‍സെല്‍വത്തിന് കഴിഞ്ഞു. വരള്‍ച്ച-ദുരിതമേഖലകളില്‍ നേരിട്ടത്തൊനും എല്ലാ ജില്ലകളിലും സഹപ്രവര്‍ത്തകരെ അയച്ച് റിപ്പോര്‍ട്ട് തേടാനും പന്നീര്‍സെല്‍വത്തിന് കഴിഞ്ഞു. വര്‍ദ ചുഴലിക്കാറ്റ്, ജലതര്‍ക്കം, ചരിത്രത്തില്‍ ഇടംനേടിയ ജെല്ലിക്കെട്ട് സമരം തുടങ്ങിയവയില്‍ അനുകൂല തീരുമാനം വന്നത് അദ്ദേഹത്തിന് അനുകൂലമായ തരംഗമുണ്ടാക്കി. ഈ അവസ്ഥ തുടരുകയാണെങ്കില്‍ തന്‍െറ സാധ്യത ഇല്ലാതാകുമെന്ന് ശശികല ഭയപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള അധികാരകൈമാറ്റത്തിന് അവര്‍ നീക്കം നടത്താന്‍ കാരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top