Flash News

മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്, അവോയി മുഖര്‍ജി ജനറല്‍ സെക്രട്ടറി

February 5, 2017

DYFI president riyasകൊച്ചി: ഡി.വൈ.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ.പി.എ മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. എറണാകുളത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവില്‍ ദേശീയ പ്രസിഡന്റായ എം.ബി രാജേഷ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റിയാസിനൊപ്പം മഹാരാഷ്ട്രയില്‍ നിന്നുള്ള അഖിലേന്ത്യ വൈസ് പ്രസിഡന്റ് പ്രീതി ശേഖറിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും റിയാസിനുതന്നെ നറുക്കു വീഴുകയായിരുന്നു.

നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ മുഹമ്മദ് റിയാസ് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ചിരുന്നു. കുറച്ചു കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് റിയാസ്.

DYFI secretary mukharjeeഎ.എന്‍. ഷംസീര്‍ എം.എല്‍.എ (വൈസ് പ്രസിഡന്‍റ്), എം.സ്വരാജ് എം.എല്‍.എ(ജോയന്‍റ് സെക്രട്ടറി)എന്നിവരാണ് കേരളത്തില്‍നിന്ന് അഖിലേന്ത്യ നേതൃനിരയിലുള്ള മറ്റുള്ളവര്‍. 82 അംഗ കേന്ദ്ര നിര്‍വാഹക സമിതിയും 25 അംഗ കേന്ദ്ര സെക്രട്ടേറിയറ്റുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലെ രണ്ട് അംഗങ്ങളെയും കേന്ദ്ര നിര്‍വാഹക സമിതിയിലെ തെലുങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്ര, നാഗാലാന്‍ഡ്, കര്‍ണാടക, ബിഹാര്‍, എന്നിവിടങ്ങളില്‍നിന്നും ഏഴ് പേരെയും പിന്നീട് ഉള്‍പ്പെടുത്തും.

സഞ്ജയ് പസ്വാന്‍(ഝാര്‍ഖണ്ഡ്), സൈന്ദീപ് മിശ്ര (ബംഗാള്‍), പങ്കജ്ഘോഷ് (ത്രിപുര), ദീപ (തമിഴ്നാട്)(വൈസ് പ്രസിഡന്‍റുമാര്‍) പ്രീതിശേഖര്‍ (മഹാരാഷ്ട്ര), ജമീര്‍മൊല (ബംഗാള്‍), അമല്‍ചൗധരി (ത്രിപുര), എസ്.ബാല (തമിഴ്നാട്) (ജോയന്‍റ് സെക്രട്ടറിമാര്‍) ബല്‍ബീര്‍ പരാസാര്‍ (ഹിമാചല്‍) (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കേരളത്തില്‍നിന്ന് നിതിന്‍ കണിച്ചേരി, ബിജു കണ്ടക്കൈ, എ. സതീഷ്, എ.എ. റഹീം, പി.പി. ദിവ്യ, വി.പി. റജീന എന്നിവരാണ് കേന്ദ്ര നിര്‍വാഹക സമിതിയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രീതി ശേഖറും എസ്.എഫ്.ഐ പ്രതിനിധിയായി കമ്മിറ്റിയിലുള്ള വി.പി. സാനുവും മലയാളികളാണ്.

കേന്ദ്ര സെക്രട്ടേറിയറ്റില്‍ അഞ്ച് വനിതകളുണ്ടായിരിക്കും. ഇവരില്‍ രണ്ടുപേര്‍ കേന്ദ്രഭാരവാഹികളും മൂന്നുപേര്‍ സെക്രട്ടേറിയറ്റംഗങ്ങളുമാണ്. ഏഴംഗ കേന്ദ്ര സെന്‍ററിലും മൂന്ന് അംഗത്വം ഒഴിച്ചിട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top