Flash News

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം സമാപിച്ചു

February 5, 2017

Zemanta Related Posts Thumbnailകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍.എസ്.എസിന്‍െറയും അഴിമതിവിരുദ്ധ പോരാട്ടം ദലിത്, പിന്നാക്ക വിഭാഗങ്ങളെ അടിച്ചമര്‍ത്തലായി മാറുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്‍െറ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയെ ശക്തമായി എതിര്‍ക്കുമെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദിയും ബി.ജെ.പിയും പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലവസരവും നല്‍കാന്‍ മതിയായ വിഭവങ്ങള്‍ രാജ്യത്തുതന്നെയുണ്ടെങ്കിലും അവ സമ്പന്നര്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ഒരുശതമാനം അതിസമ്പന്ന വിഭാഗം രാജ്യത്തിന്‍െറ 60 ശതമാനം വിഭവങ്ങള്‍ കൈകാര്യം ചെയ്യുകയാണ്.

അസാധുവാക്കിയ നോട്ടുകളുടെ യഥാര്‍ഥ മൂല്യത്തേക്കാള്‍ കൂടിയ തുകയാണ് ബാങ്കുകളില്‍ തിരിച്ചത്തെിയത്. ഇതിലൂടെ വ്യാജ കറന്‍സികള്‍ നിയമപരമായി. കള്ളപ്പണം കൂടുതല്‍ ശക്തിയോടെ തിരിച്ചുവന്നു. കൈക്കൂലിയുടെയും അഴിമതിയുടെയും തോത് രണ്ടായിരത്തിലേക്ക് വളര്‍ന്നു. പുതിയ രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് വാഗ്ദാനമെങ്കിലും 55,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണുണ്ടായത്. സമ്പന്നര്‍ക്ക് 70,000 കോടി നികുതിയിളവ് നല്‍കി 1.12 ലക്ഷം കോടി വായ്പ എഴുതിത്തള്ളി. എന്നാല്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ തയാറായിട്ടില്ല. ദലിത് വിഭാഗത്തിന് ബജറ്റില്‍ നീക്കി വെച്ചത് 1.48 ശതമാനം തുക മാത്രം. പട്ടിക വര്‍ഗക്കാര്‍ക്ക് 2.4 ശതമാനവും വനിതകള്‍ക്ക് 5.3 ശതമാനവും വകകൊള്ളിച്ച സര്‍ക്കാര്‍ ന്യൂനപക്ഷ ഉന്നമനത്തിനായി ഒന്നും നീക്കിവെച്ചില്ല. അഴിമതി ഇല്ലാതാകണമെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കോര്‍പറേറ്റുകള്‍ നേരിട്ട് സംഭാവന നല്‍കുന്ന രീതി നിരോധിക്കണം. തെരഞ്ഞെടുപ്പ് ചെലവ് പരിധി സ്ഥാനാര്‍ഥിക്ക് മാത്രമായി ചുരുക്കാതെ രാഷ്ട്രീയ കക്ഷികള്‍ക്ക് കൂടി ബാധകമാക്കണം.

അക്രമവും കൊലപാതക പരമ്പരകളുമുണ്ടാക്കി ക്രമസമാധാനം ഇല്ലാതായെന്ന് വരുത്തി സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള തന്ത്രമാണ് കേരളത്തില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്നത്. ഇ. അഹമ്മദിന്‍െറ മരണം ഒളിച്ചുവെക്കാന്‍ ശ്രമിച്ചത് ഇതിന് മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തെ യുവാക്കള്‍ തന്നെ നേരിടണമെന്നും യെച്ചൂരി പറഞ്ഞു.

സമ്മേളനത്തിന് സമാപനം കുറിച്ച് കൊച്ചിയില്‍ വന്‍പ്രകടനം നടന്നു. രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, മുന്‍ പ്രസിഡന്‍റ് എം.ബി രാജേഷ് എം.പി, വൈസ് പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജോയന്‍റ് സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ, കേന്ദ്ര കമ്മിറ്റി അംഗം എ.എ. റഹീം, പി. ബിജു, എം.അനില്‍കുമാര്‍, കെ. സരിന്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്, എസ്. സതീഷ്, ബിജു കണ്ടക്കൈ, നിതിന്‍ കണിച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top