Flash News

“എന്ന് നിന്റെ മൊയ്തീന്‍” ടീം ഒരുക്കുന്ന 300 കോടിയുടെ മെഗാ ബഡ്ജറ്റ് ചിത്രം പൃഥ്വിരാജിന്റെ “കര്‍ണ്ണന്‍” അണിയറയില്‍ ഒരുങ്ങുന്നു

February 6, 2017

karnan1എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രം കര്‍ണന്റെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങും. പൃഥിരാജിനെ നായകനായി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

300 കോടി ബഡ്ജറ്റിലാണ് കര്‍ണന്‍ ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ആറു മാസമായി 200-ലധികം പേരാണ് ഹൈദരാബാദ് ഫിലിം സിറ്റിയില്‍ സിനിമയുടെ അനുബന്ധ ജോലികള്‍ ചെയ്യുന്നത്. സിനിമയുടെ പ്രധാന ചിത്രീകരണം ഹൈദരാബാദ് ഫിലിം സിറ്റിയില്‍ തന്നെയായിരിക്കും.

ഇതിഹാസകൃതികളില്‍ ഒന്നായ മഹാഭാരതത്തില്‍ നിന്ന് കര്‍ണന്റെ കഥ സിനിമയാക്കുമ്പോള്‍ അതിന്റെ സാധ്യതകള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ കര്‍ണന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍ പറയുന്നു.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പായി കര്‍ണന്റെ ആനിമേഷന്‍ ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തും ഹൈദരാബാദിലുമായിട്ട് രണ്ടു ടീമുകളാണ് ആനിമേഷന്‍ ജോലികള്‍ നടക്കുന്നത്.

Rs-Vimalമലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് കര്‍ണന്‍ ചിത്രീകരിക്കുന്നത്. ഡബ്ബിംഗായിരിക്കില്ല, ഓരോ ഭാഷകള്‍ക്കുമായി പ്രത്യേകം ഷൂട്ട് ചെയ്യും. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കര്‍ണനെ കൂടാതെ മൂന്ന് കഥാപാത്രങ്ങളുണ്ട്. ഇതര ഭാഷകളില്‍ നിന്നുള്ള സൂപ്പര്‍സ്റ്റാറുകളായിരിക്കും ഈ വേഷങ്ങളില്‍ അഭിനയിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുന്ന തരത്തിലാണ് ഇപ്പോള്‍ ആനിമേഷന്‍ ചിത്രം നിര്‍മിക്കുന്നത്. ക്യാമറാ ആംഗിള്‍, കഥാപാത്രത്തിന്റെ വേഷം, സെറ്റില്‍ വേണ്ട വസ്തുക്കള്‍, ഡയലോഗുകള്‍ തുടങ്ങി സിനിമയ്ക്കു വേണ്ട എല്ലാ ഡീറ്റെയ്‌ലിംഗോടെയാണ് ആനിമേഷന്‍ തയ്യാറാക്കുന്നത്.

ഏതാണ്ട് 80 ശതമാനവും ഷൂട്ടിംഗ് ഫിലിം സിറ്റിയില്‍ തന്നെയാണ്. ഏഴു മുതല്‍ എട്ടു മാസത്തോളം ഷൂട്ടിംഗ് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കാട്, ഗംഗാനദിയുടെ പശ്ചാത്തലം എന്നിവിടങ്ങളിലും ഷൂട്ടിങ്ങിന് പദ്ധതിയിടുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top