Flash News

“മുസ്ലിങ്ങളും, ജൂതന്മാരും, ഇന്ത്യക്കാരും, കറുത്തവരും അമേരിക്ക വിട്ടുപോകണ”മെന്ന കുറിപ്പ് ഹൂസ്റ്റണില്‍ പ്രചരിക്കുന്നു

February 6, 2017

letterഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ഇന്ത്യക്കാരും മുസ്‌ലിംകളും ജൂതന്മാരും, കറുത്തവരും യുഎസ് വിടണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പുകളാണ് ടെക്സസ് സംസ്ഥാനത്ത് പലയിടങ്ങളിലായി പ്രചരിക്കുന്നത്. അത്തരം ഒരു കുറിപ്പ് കിട്ടിയതായി ഒരു ദക്ഷിണേഷ്യന്‍ കുടുംബം പറഞ്ഞു.

ഫോര്‍ട്ട് ബെന്‍ഡ് ജില്ലയില്‍ താമസിക്കുന്ന കുടുംബത്തിനാണ് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് കുറിപ്പ് ലഭിച്ചത്. രാവിലെ എഴുന്നേറ്റ കുടുംബത്തിന്റെ മെയില്‍ ബോക്സിലാണ് കുറിപ്പ് കണ്ടത്. മറ്റൊരു കുടുംബത്തിന്റെ ഗേറ്റിനകത്തും കുറിപ്പ് കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ജൂതന്മാരില്‍ നിന്നും കറുത്തവരില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം വേണമെന്നെഴുതിയ കുറിപ്പാണ് എല്ലാവര്‍ക്കും കിട്ടിയിരിക്കുന്നത്. വെള്ളക്കാരുടെ രാജ്യത്തിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ എവിടെനിന്നാണോ വന്നത് അവിടേക്ക് തന്നെ ടെക്‌സസില്‍നിന്ന് തിരിച്ചുപോകണമെന്നും കുറിപ്പില്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ക്ക് മാത്രമാണോ കുറിപ്പ് ലഭിച്ചതെന്നും, മറ്റാര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നറിയാത്തതിനാലും പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കുടുംബം തയാറായിരുന്നില്ല. ഈ ആഴ്ചയില്‍തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top