Flash News

യു.എസ്. സൈന്യത്തിന് പ്രസിഡന്റ് ട്രം‌പിന്റെ പ്രശംസ; രാജ്യത്തെ തീവ്രവാദത്തെ തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണെന്നും ട്രം‌പ്

February 7, 2017

donald-trumpവാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രശംസ. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുടെ ത്യാഗവും അര്‍പ്പണ മനോഭാവവും എക്കാലവും പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴസില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം സൈനികരെ പുകഴ്ത്തിയത്.

അമേരിക്കന്‍ സൈന്യത്തിനെതിരെ പോരാടാന്‍ ആരും ധൈര്യപ്പെടാത്തത് രാജ്യത്തെ സൈനിക ശക്തിയുടെ തെളിവാണെന്നും മറ്റു രാജ്യങ്ങള്‍ക്ക് ചെറിയ സാധ്യത പോലും നല്‍കാത്ത തരത്തിലുള്ള പഴുതടച്ച സുരക്ഷയാണ് സൈന്യം രാജ്യത്തിനൊരുക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇത് എക്കാലവും തുടരട്ടെയെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തെ സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നു പറഞ്ഞ ട്രംപ്, ഇസ്ലാമിക തീവ്രവാദത്തെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി. സമാധാനം നിലനില്‍ക്കണമെങ്കില്‍ സൈനിക ശേഷി കൂടുതല്‍ ദൃഢമാക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് ട്രംപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top