Flash News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിദ്യാസമ്പന്നയായ യുവതിയുടെ വാദം വിശ്വസിക്കാനാവില്ലെന്ന് ഹൈകോടതി, പ്രതിയെ വെറുതെവിട്ടു

February 7, 2017

kerala-high-court-675x448കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ശിക്ഷ ഹൈകോടതി റദ്ദാക്കി. വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനത്തിന്‍െറ മറവില്‍ പലതവണ പീഡനത്തിനിരയാക്കിയെന്ന വാദം വിശ്വസിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം പൊന്നുരുന്നി സ്വദേശി രതീഷിനെയാണ് കുറ്റമുക്തനാക്കിയത്.

ഏഴുവര്‍ഷം കഠിന തടവാണ് വിധിച്ചിരുന്നത്. യുവതിയെ ഒരുതവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നുതവണ അവരുടെ വീട്ടിലത്തെിയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതി വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി യുവതി എഴുതിയ കത്തും ഹാജരാക്കിയിരുന്നു. പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. പിന്നീടാണ് കോടതിയില്‍ പരാതി നല്‍കിയത്.

2008ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ 2012ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്. വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഇങ്ങനെ തുടര്‍ച്ചയായി ചതിക്കുഴിയില്‍ വീഴ്ത്താനാവില്ലെന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദധാരിയായ പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. തന്‍െറ അനുമതിയോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് അവര്‍ പ്രതിയുടെ പ്രതിശ്രുത വധുവിന് എഴുതിയ കത്തില്‍നിന്ന് വ്യക്തമാണ്. ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് തടയാന്‍ യുവതി പരമാവധി ശ്രമം നടത്തിയിരുന്നു. അവസാന നടപടിയെന്ന നിലയിലാണ് പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കിയത്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ പ്രതിക്കെതിരെ പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി വിലയിരുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top