Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

സാറാമ്മ ഐസക്ക് (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി

February 7, 2017

Untitled

ന്യൂയോര്‍ക്ക്: കോന്നി, കൂടല്‍ എണ്ണശ്ശേരില്‍ തുണ്ടിയില്‍ പരേതനായ ഐസക് കോശിയുടെ ഭാര്യ സാറാമ്മ ഐസക് (78) ഫെബ്രുവരി 6-നു നിര്യാതയായി. ന്യൂയോര്‍ക്ക്, എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ ബോബി ഐസക്കിന്റെ മാതാവാണ് പരേത.

കോന്നി ഇല്ലിരിക്കല്‍ കുടുംബത്തില്‍ സ്കറിയ കുര്യന്റേയും, റാഹേലമ്മയുടേയും മകളാണ് സാറാമ്മ ഐസക്. 1991-ല്‍ കൂടലിലെ നെടുമണ്‍കാവിലേക്ക് സ്ഥിരതാമസം ആകുന്നതുവരെ ജബല്‍പൂരിലെ ഖമാറിയയില്‍ ആയിരുന്നു.

മറ്റുമക്കള്‍: മോനി അലക്‌സ്, മിനി സക്കറിയ. മരുമക്കള്‍: അലക്‌സ് വര്‍ഗീസ്, ജോളി ഐസക്ക്, രജി സക്കറിയ. കൊച്ചുമക്കള്‍: ഡിറ്റി ആന്‍ അലക്‌സ്, ഡോണി അലക്‌സ്, ജയ ഐസക്ക്, ജയ്‌സണ്‍ ഐസക്ക്, റിനി സക്കറിയ, റോബിന്‍ സക്കറിയ. പേരക്കുട്ടി: ഈവ സൂസന്‍ സാനു.

പൊതുദര്‍ശനം ഫെബ്രുവരി 9-നു വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 Jericho Turn Pike. Garden city Park, NY 11040). സംസ്കാര ശുശ്രൂഷകള്‍ പിന്നീട് കൂടല്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി ഐസക്ക് (718 347 1580 (വീട്), 646 641 9372 (സെല്‍).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top