Flash News

അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു; സ്ഥിര പൗരത്വമുള്ളവര്‍ക്കും, ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും തിരിച്ചടിയാകും

February 8, 2017

downloadവാഷിംഗ്ടണ്‍: അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു. അമേരിക്കയില്‍ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റ പകുതിയായി കുറച്ച് കൊണ്ടുള്ള നിയമമാണ് യു.എസ് സെനറ്റര്‍മാര്‍ സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യു.എസില്‍ സ്ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമം തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതിന് കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണും ഡെമോക്രാറ്റിക് അംഗം ഡേവിഡ് പെര്‍ട്യൂവുമാണ് ബില്‍ അവതരിപ്പിച്ചത്.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കു ചുവടുപിടിച്ചാണ് കുടിയേറ്റം പകുതിയാക്കി വെട്ടിച്ചുരുക്കുന്ന റെയിസ് (റിഫോമിംഗ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോംഗ് എംപ്ലോയ്‌മെന്റ്) എന്ന പുതിയ നിയമം സെനറ്റര്‍മാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. പത്ത് ലക്ഷത്തില്‍ നിന്ന് പകുതി എണ്ണമായി ഇത് കുറക്കും. നിലവില്‍ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ -അമേരിക്കന്‍ ആളുകളെയാണ് ഇത് ബാധിക്കുക.

ബില്ലിലൂടെ കാനഡയും ആസ്‌ട്രേലിയയും പോലെ യു.എസിലും മെറിറ്റ് അടിസ്ഥാനമാക്കിയ വ്യവസ്ഥ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ഇതിലൂടെ അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം ലഭ്യമാക്കാനാവുമെന്നും കോട്ടണ്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ ശക്തമായ പിന്തുണയോടെ അവതരിപ്പിക്കപ്പെട്ട ബില്‍ പാസായാല്‍ ഏറെ വര്‍ഷമായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കടുത്ത തിരിച്ചടിയാകും. നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാനായി 10 മുതല്‍ 35 വര്‍ഷം വരെയാണ് കാത്തിരിക്കേണ്ടിവരുന്നത്. എന്നാല്‍ പുതിയ ബില്‍ വരുന്നതോടെ ഈ കാത്തിരിപ്പു നീളും. എന്നാല്‍ എച്ച്-1ബി വിസയെ പുതിയ നിയമം ലക്ഷ്യം വയ്ക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top