Flash News

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി; ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു, ഉറപ്പ് ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും

February 8, 2017

law-academyതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സമരം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍െറ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നു. കോളജില്‍ തിങ്കളാഴ്ച മുതല്‍ ക്ളാസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ. ലക്ഷ്മി നായരെ കോളജ് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനപ്രകാരം മാറ്റിയെന്ന് മന്ത്രിയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും മാനേജ്മെന്‍റ് പ്രതിനിധികളും ചര്‍ച്ചയുടെ അവസാനം ഒപ്പിട്ട കരാറില്‍ പറയുന്നു. പകരം സര്‍വകലാശാല നിയമപ്രകാരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ചയിലെ ഉറപ്പില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറയും മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറയും സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചനടന്നു. തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും മാനേജ്മെന്‍റ് പ്രതിനിധികളെയും വിദ്യാഭ്യാസമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയും പുതിയ നിയമനത്തിന് വിജ്ഞാപനം നടത്തുകയും ചെയ്തെന്ന് മന്ത്രി അറിയിച്ചു. പുതിയ പ്രിന്‍സിപ്പല്‍ വരുന്ന സാഹചര്യത്തില്‍ സമരത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

എന്നാല്‍, കഴിഞ്ഞ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് മന്ത്രി ആവര്‍ത്തിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്‍റില്‍നിന്ന് ഉറപ്പുവാങ്ങണമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഇക്കാര്യത്തില്‍ മാനേജ്മെന്‍റ് നിലപാട് വ്യക്തമാക്കണമെന്നായി മന്ത്രി. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ വിജ്ഞാപനം ഇറക്കിയതായും ലക്ഷ്മി നായരെ മാറ്റിയെന്നും മാനേജ്മെന്‍റ് അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രി കൂടി ഒപ്പിട്ട കരാര്‍ വേണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമുന്നയിച്ചപ്പോള്‍ ആദ്യം മന്ത്രി വഴങ്ങിയില്ല. കരാര്‍ ഇല്ലാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. ഭാവിയില്‍ മാനേജ്മെന്‍റ് ഉറപ്പില്‍നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന വ്യവസ്ഥയും കരാറില്‍ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സ്വകാര്യ കോളജിന്‍െറ കാര്യത്തില്‍ ഉറപ്പുനല്‍കാനാകില്ലെന്ന് നിലപാടെടുത്ത മന്ത്രി ഒടുവില്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ ആവശ്യം അംഗീകരിച്ചു.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ മാറ്റുന്നതെന്ന് ചര്‍ച്ചയുടെ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും അംഗീകരിച്ചു. ദലിത് പീഡനം, കോളജ് ഭൂമി സംബന്ധിച്ച തര്‍ക്കം എന്നിവയില്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

law-academy

സമരം അവസാനിപ്പിച്ചത് ആവശ്യങ്ങള്‍ നേടിയശേഷം: വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ആവശ്യങ്ങള്‍ നേടിയെടുത്താണ് ലോ അക്കാദമിയിലെ സമരം അവസാനിപ്പിച്ചതെന്ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, അതിന് അവര്‍ തയാറായില്ലെങ്കില്‍ മാനേജ്മെന്‍റ് പുറത്താക്കുക, അല്ലാത്തപക്ഷം കോളജിനെതിരെ നടപടിയെടുക്കുക എന്നതായിരുന്നു പ്രധാന ആവശ്യം.

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റാന്‍ മാനേജ്മെന്‍റ് തയാറായെന്നും അത് അഞ്ചുവര്‍ഷത്തേക്കല്ലെന്നും എക്കാലത്തേക്കുമാണെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. എസ്.എഫ്.ഐയുമായി മാനേജ്മെന്‍റ് ഉണ്ടാക്കിയ രഹസ്യകരാര്‍ പോലെയല്ല ഇത്. വിദ്യാഭ്യാസമന്ത്രി കൂടി ഒപ്പിട്ടതാണ് കരാര്‍. സര്‍വകലാശാല നിയമപ്രകാരമുള്ള യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിന്‍െറ നിയമനം ഉറപ്പുവരുത്താനും ചര്‍ച്ചയിലൂടെ സാധിച്ചു. ഉറപ്പില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ഉറപ്പുവരുത്താന്‍ സാധിച്ചതും സമരത്തിന്‍െറ വിജയമാണെന്ന് കെ.എസ്.യു മുന്‍ പ്രസിഡന്‍റ് വി.എസ്. ജോയ്, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ പ്രതിനിധി ആര്യ വി. ജോണ്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് നേരത്തെ ലഭിച്ചതില്‍ കവിഞ്ഞ ഒരുറപ്പും ബുധനാഴ്ചയിലെ ചര്‍ച്ചയിലൂടെ ലഭിച്ചില്ളെന്ന് എസ്.എഫ്.ഐ പറഞ്ഞു.

ലക്ഷ്മി നായരെ മാറ്റി; എത്രകാലത്തേക്ക് എന്നതിന് പ്രസക്തിയില്ല: മന്ത്രി

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ആയിരുന്ന ലക്ഷ്മി നായരെ എത്രകാലത്തേക്ക് മാറ്റി എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥികളും മാനേജ്മെന്‍റുമായുള്ള ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജില്‍ പുതിയ പ്രിന്‍സിപ്പല്‍ വരുമെന്ന തീരുമാനവും ബോധ്യവും ചര്‍ച്ചയിലുണ്ടായി. അഞ്ചുവര്‍ഷം ലക്ഷ്മി നായര്‍ ഫാക്കല്‍റ്റിയായി പോലും ഉണ്ടാകില്ളെന്ന് മാനേജ്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. സമരംചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ സമ്മതിച്ചതാണിത്. ചര്‍ച്ചയിലെ തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും. സമരം തീരണമെന്ന അര്‍ഥത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും ചര്‍ച്ചയില്‍ സഹകരിച്ചതായും മന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷം ഫാക്കല്‍റ്റിയായിപോലും ലക്ഷ്മി നായര്‍ കോളജില്‍ വരില്ളെന്ന എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥ നിലനില്‍ക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികളും അറിയിച്ചു. ലക്ഷ്മി നായരെ പുറത്താക്കുകയാണോ മാനേജ്മെന്‍റ് ചെയ്തതെന്ന ചോദ്യത്തോട് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top